Breaking News

വന്യജീവിയുടെ ആക്രമണമെന്ന് സംശയം; കാളികാവിൽ ടാപ്പിംഗിനിറങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Spread the love

മലപ്പുറം കാളികാവിൽ ടാപ്പിംഗിനിറങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാളികാവ് കല്ലാമൂല സ്വദേശി ഗഫൂർ ആണ് മരിച്ചത്. വന്യജീവിയുടെ ആക്രമണമാണെന്നാണ് സംശയം. ആർ ആർ ടി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

You cannot copy content of this page