കെ.എം.മാണിക്യാൻസർ സെൻ്റെർ റേഡിയേഷൻ ബ്ലോക്കിന് തറക്കല്ലിട്ടു. ക്യാൻസർ രോഗ നിവാരണവും ചിലവേറിയ ചികിത്സയിൽ നിന്നുള്ള മോചനവും ലക്ഷ്യം. പ്രാദേശിക തലത്തിൽ രാജ്യത്ത് ആദ്യമായി വിഭാവനം ചെയ്യുന്ന സമഗ്ര ക്യാൻസർ ചികിത്സാ പദ്ധതി – .ജനറൽ ആശുപത്രി ക്യാൻസർ ചികിത്സാ വിഭാഗത്തെ ഉന്നത നിലവാരത്തിലെത്തിക്കും കൂടുതൽ ഉപകരണങ്ങളും കേന്ദ്ര സംസ്ഥാന പദ്ധതി സഹായങ്ങളും ലഭ്യമാക്കും. ജോസ്.കെ.മാണി.എം.പി
പാലാ: രാജ്യത്ത് ആദ്യമായി ത്രിതല പഞ്ചായത്തുകളുടേയും ജനപ്രതിനിധിയുടേയും കൂട്ടായ്മയിലൂടെ വിഭാവനം ചെയ്ത് പ്രാദേശിക തലത്തിൽ ആരംഭിക്കുന്ന പ്രഥമ റേഡിയേഷൻ ഓങ്കാളജി ബ്ലോക്കിന് പാലാ കെ.എം.മാണി സ്മാരക ഗവ:…
