കുറവിലങ്ങാട് :കെ എം മാണിയുടെ സ്മരണ ഉണർത്തി തണൽ വിശ്രമ കേന്ദ്രവും കുടുംബശ്രീ കഫേയും കുറവിലങ്ങാട്ട് പ്രവർത്തനമാരംഭിച്ചു.
കുടുംബശ്രീ കഫേയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. കുറവിലങ്ങാട് കോഴായില്‍ കെ.എം. മാണി തണല്‍ വിശ്രമകേന്ദ്രത്തില്‍ ആരംഭിച്ച കോട്ടയം ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസഥാനതല ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി രാജേഷ്.
കുടുംബശ്രീയുടെ പ്രവർത്തന മികവുകണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. ഇപ്പോള്‍ അത് പ്രീമിയം കഫേയിലേക്കു കടന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ടേക്ക് എ ബ്രേക്ക് പദ്ധതിയാണു കെ.എം. മാണി തണല്‍ വിശ്രമകേന്ദ്രം വഴി കുറവിലങ്ങാട്ട് യാഥാർഥ്യമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തണല്‍ വിശ്രമകേന്ദ്രത്തില്‍ സ്ഥാപിച്ച മുൻമന്ത്രി കെ.എം. മാണിയുടെ ഫോട്ടോ അനാച്ഛാദനവും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ 3.22 കോടി രൂപ മുടക്കി നിർമിച്ച കെ.എം. മാണി തണല്‍ വഴിയോര വിശ്രമകേന്ദ്രം ജോസ് കെ. മാണി എം.പി. നാടിന് സമർപ്പിച്ചു. വിശ്രമ കേന്ദ്രത്തിൻ്റെ – ആദ്യഘട്ട നിർമാണമാണ പ്രവർത്തനങ്ങളാണ് പൂർത്തിയായിട്ടുള്ളത്.
എം.സി. റോഡരികില്‍ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തോഫീസിനു സയൻസ് സിറ്റിക്കും സമീപമാണ് തണൽ വിശ്രമകേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണു നിർമാണത്തിനായി വകയിരുത്തിയത്. മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട്.
വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും നിർവഹിക്കുക കുടുംബശ്രീ ആയിരിക്കും.
ജില്ലയിലെ ആദ്യത്തേയും സംസ്ഥാനത്തെ എട്ടാമത്തേയും പ്രീമിയം കഫേയാണ് കോഴായില്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ മോൻസ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ കോണ്‍ഫറൻസ് ഹാള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി പദ്ധതി വിശദീകരണം നടത്തി.ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്, ഹൈമി ബോബി, പി.ആർ. അനുപമ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, ജെസ്സി ഷാജൻ, സുധാ കുര്യൻ, പി.കെ. വൈശാഖ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സ്മിത അലക്സ്, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ. രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ജോണ്‍സണ്‍ പുളിക്കീല്‍, പി.സി. കുര്യൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, കുടുംബശ്രീ ജില്ലാകോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.