Breaking News

മെമു ട്രെയിന്‍ സ്വീകരിക്കാന്‍ എംപിയും കൂട്ടരുമെത്തി; പക്ഷേ നിര്‍ത്താതെ വണ്ടി പോയി; ഒടുവില്‍ വിശദീകരിച്ച് റെയില്‍വേ

Spread the love

ചെങ്ങന്നൂര്‍ ചെറിയനാട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചെങ്കിലും മെമു ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയി. ഇന്നുമുതല്‍ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിനിനെ സ്വീകരിക്കാന്‍ രാവിലെ 7.15 ന് കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ളവര്‍ എത്തിയിരുന്നു. സ്റ്റേഷനില്‍ ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചിട്ടും ട്രെയിന്‍ നിര്‍ത്താതെ പോവുകയായിരുന്നു. ചെങ്ങന്നൂര്‍ ചെറിയനാട് റെയില്‍വേ സ്റ്റഷനില്‍ സമയം രാവിലെ 7 30നാണ് സംഭവം നടന്നത്. സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷും ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ള ജനപ്രതിനിധികള്‍ ട്രെയിന് സ്വീകരിക്കാന്‍ എത്തി. കൃത്യസമയത്ത് തന്നെ ട്രെയിന്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ഗ്രീന്‍ സിഗ്‌നല്‍ കണ്ടിട്ടും ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്താതെ യാത്ര തുടര്‍ന്നു.

ലോക്കോപൈലറ്റ്‌നുണ്ടായ അബദ്ധമാണ് ഇങ്ങനെ സംഭവിക്കുവാന്‍ കാരണമെന്നാണ് റെയില്‍വേ അധികൃതര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചത്. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന മെമു മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് അനുവദിച്ചത്. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ ഇടപെടലിന് തുടര്‍ന്നായിരുന്നു ട്രെയിന്‍ അനുവദിച്ചതും ചെറിയനാട് സ്റ്റോപ്പിനും പിന്നീട് അനുമതി നല്‍കിയതും.

You cannot copy content of this page