Breaking News

വിറ്റ്നസ് ചാനൽ അഭിപ്രായ സർവ്വേ ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് ഫലം – തിരുവന്തപുരം, ആറ്റിങ്ങൽ , കൊല്ലം , പത്തനംതിട്ട , മാവേലിക്കര മണ്ഡലങ്ങൾ-

Spread the love

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ ഞങ്ങൾ നടത്തിയ സർവ്വേ ഫലം പുറത്തു വിടുകയാണ്. ഒന്നാം ഘട്ടത്തിൽ തെക്കൻ കേരളത്തിലെ 5 മണ്ഡലങ്ങളിലെ സർവ്വേ ഫലം ആണ് പ്രഖ്യാപിക്കുന്നത്.

 

 

ഞങൾ പറഞ്ഞത് പോലെ ഓരോ മണ്ഡലത്തിലും 2000 വ്യക്തികളെ നേരിൽ കണ്ടു നടത്തിയ ഒരു സർവ്വേ ആണിത്. ഒരു ട്രെൻഡ് മനസിലാക്കുക എന്ന് മാത്രം ആണ് ഞങ്ങളുടെ ഉദ്ദേശം. ഈ സർവ്വേ ഫലം 100 ശതമാനം ശരി ആവുമെന്ന് ഞങൾ അവകാശപ്പെടുന്നില്ല.

 

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന അഞ്ചു മണ്ഡലങ്ങളിൽ ആരൊക്കെ ജയിക്കും എന്ന ചോദ്യത്തിന്റെ ഉത്തരം ആണ് ഇന്ന് ഇവിടെ പ്രഖ്യാപിക്കുക.

 

തിരുവനന്തപുരം

 

കടുത്ത ത്രികോണ മത്സരം നടക്കുന്ന ഇവിടെ വീറും വാശിയും ഞങ്ങൾ നേരിൽ കണ്ടു. മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാർത്ഥികളെ ആണ് ഈ തവണ മത്സരിപ്പിക്കുന്നത്. യു ഡീ എഫിൽ നിന്നും ശശി തരൂർ സിറ്റിംഗ് എംപി ആണ് മത്സരിക്കുന്നത്. ഇടതു മുന്നണിയിൽ സിപിഐ നേതാവും മുൻ എംപി യുമായ പന്ന്യൻ രവീന്ദ്രൻ ആണ് . ബിജെപി ക്ക് വേണ്ടി കേന്ദ്ര മന്ത്രി രാജീവ്‌ ചന്ശ്രശേഖർ മത്സര രംഗത്ത്.

 

കടുത്ത മത്സരത്തിൽ ആര് ജയിക്കും ആകാംഷയോടെ കാത്തിരിക്കുന്ന ആ മണ്ഡലത്തിലെ ഫലം ഇതാണ്.

 

 

ആറ്റിങ്ങൽ

 

ഇനി അടുത്ത മണ്ഡലം ആയ ആറ്റിങ്ങൽ എന്താവുമെന്ന് നോക്കാം… ഇവിടെയും കടുത്ത മത്സരം ആണ് നടക്കുന്നത്..കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലം.. സിറ്റിംഗ് എംപി അടൂർ പ്രകാശ്, സിറ്റിംഗ് എം എൽ എ വി ജോയ്, കേന്ദ്ര   മന്ത്രി വി മുരളീധരൻ എന്നിവർ ആണ് കളത്തിൽ. കടുത്ത മത്സരത്തിൽ ആര് ജയിക്കും…?

 

ആകാംഷയോടെ നിൽക്കുമ്പോ സർവ്വേ ഫലം സൂചിപ്പിക്കുന്നു…

ജയം എൽ ഡീ എഫ്നൊപ്പം.. സിപിഎം സ്ഥാനാർത്ഥി വി ജോയ്.

 

 

കടുത്ത മത്സരത്തിൽ സിപിഎം നേരിയ ഭൂരിപക്ഷം നേടി വിജയിക്കുന്നു.. ഒരു പക്ഷേ ഇവിടെയും ക്രോസ്സ് വോട്ടിംഗ് നിർണ്ണായകം..

 

രണ്ടു മണ്ഡലം സർവ്വേ ഫലം വരുമ്പോൾ UDF -1 LDF -1

 

കൊല്ലം.

 

ഇവിടെയും ശക്തരായ സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോ പ്രവചനതീതമായ കാലാവസ്ഥ ഉണ്ടോ? യുഡിഫ് ഇൽ നിന്നും RSP നേതാവ് NK പ്രേമചന്ദ്രനും LDF ൽ നിന്ന് സിറ്റിംഗ് എം. എൽ എ കൂടി ആയ ചലച്ചിത്ര നടൻ മുകേഷ്, ബിജെപി യിൽ നിന്നും കൃഷ്ണകുമാർഉം ആണ് മത്സര രംഗത്ത് ഉള്ളത്.

ഫലം പരിശോധിക്കാം.. ആരാണ് മുന്നിൽ?

 

കടുത്ത മത്സരം തന്നെയാണ് കൊല്ലത്തു. എങ്കിലും നേരിയ ഭൂരിപക്ഷം നേടി RSP നേതാവ് പ്രേമചന്ദ്രൻ ജയിക്കുമെന്നാണ് സർവ്വേ പറയുന്നത്.

 


പത്തനംതിട്ട

 

അടുത്ത മണ്ഡലം പത്തനംതിട്ട… ഇവിടെയും ത്രികോണ മത്സരം. യു ഡീ എഫിൽ നിന്നും സിറ്റിംഗ് എംപി ആന്റോ ആന്റണിയും LDF ൽ നിന്നും സിപിഎം നേതാവ് തോമസ് ഐസക്കും, ബിജെപി യിൽ നിന്ന് AK ആന്റണി യുടെ മകൻ അനിൽ ആന്റണി യും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് പത്തനംതിട്ട.

 

ആരാണ് ഒന്നാമൻ.. നോക്കാം..

 

അതെ സിറ്റിംഗ് സീറ്റ്‌ നില നിറുത്തി ആന്റോ ആന്റണി..

 

 

ത്രികോണ മത്സരത്തിൽ ആന്റോ ആന്റണി നേരിയ ഭൂരിപക്ഷം നേടി കടന്നു കൂടുന്നു.

 

നിലവിലെ കക്ഷി നില 👉 യുഡിഫ് -3 എൽ ഡീ എഫ് -1

LDF നില മെച്ചപ്പെടുത്തി കടുത്ത മത്സരം തന്നെയാണ് കാഴ്ചവെക്കുന്നത് ഒരുപക്ഷെ ഇവിടുത്തെ മത്സര ഫലം മാറി മറിയാൻ ഉള്ള സാധ്യത കൂടുതൽ ആണ്.

 

മാവേലിക്കര

 

ഇനി മാവേലിക്കര യിലേക്ക് കടക്കുമ്പോൾ. സിറ്റിംഗ് എംപി കൊടിക്കുന്നിൽ സുരേഷ് യുഡിഫ്ൽ നിന്നും വീണ്ടും കളം നിറയുമ്പോൾ LDFൽ നിന്നും സിപിഐ നേതാവ് CA അരുൺകുമാറും,BDJSൽ നിന്നും ബൈജു കലാശാലയും മത്സരിക്കുന്നു..

 

NDA ഇവിടെ കാര്യമായ വോട്ട് പിടിക്കുന്നില്ല.. പതിവ് പോലെ കൊടിക്കുന്നിൽ സുരേഷ് അത്യാവശ്യം നല്ല മാർജിൻ നേടി വിജയിക്കുന്ന കാഴ്ച്ച…അരുൺകുമാർ നല്ല മത്സരം കാഴ്ചവെക്കുന്നു..കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്.. ഫലം പരിശോധിക്കുമ്പോൾ കൊടിക്കുന്നിൽ സുരേഷ് വീണ്ടും വിജയിക്കുന്നു.

 


ആദ്യ ഘട്ടം. പരിശോധിക്കുമ്പോൾ നിലവിലെ കക്ഷി നില.

 

👉 യുഡിഫ് -4 എൽ ഡീ എഫ് -1.

 

യു ഡീ എഫ് മജോരിറ്റി നേടുന്ന ഒരു ട്രെൻഡ് ആണ് തെക്കൻ ജില്ലകളിൽ ഉള്ളത്..

അടുത്ത ഘട്ടത്തിൽ നമ്മൾ മധ്യ കേരളത്തിലെ അഞ്ചു മണ്ഡലങ്ങൾ കൂടി പരിശോധിക്കുന്നു.

You cannot copy content of this page