ആദ്യ ഘട്ടം ഫലം പരിശോധിക്കുമ്പോൾ യുഡിഫ് അനുകൂല തരംഗം ആണ് ഉളളത്. ആദ്യ അഞ്ചു സീറ്റുകളിൽ 4 എണ്ണത്തിൽ യുഡിഫ് ആണ് വിജയിക്കുന്നത്..
ഞങ്ങൾ വീണ്ടും പറയുന്നു ഇതൊരു ജനകീയ സർവ്വേ ആണ്.. ഈ സർവ്വേ ഞങൾ ചെയുമ്പോൾ തിരഞ്ഞെടുപ്പിന് ഇനിയും 10 ദിവസം ബാക്കി ഉണ്ട്.. ട്രെന്ഡുകൾ മാറി മറിയാം .
ഇന്ന് നമ്മൾ പരിശോധിക്കുന്നത് മധ്യ കേരളത്തിലെ 5 സീറ്റുകൾ ആണ്.
ആലപ്പുഴ
ആലപ്പുഴ മണ്ഡലത്തിലേക്ക് കടക്കുമ്പോൾ സ്ഥാനാർത്ഥികളെ ഒന്ന് പരിചയപ്പെടാം.
എൽ ഡീ എഫിന് വേണ്ടി സിപിഎം നേതാവും സിറ്റിംഗ് എംപി യുമായ ആരിഫ് ആണ് മത്സര രംഗത്ത് ഉള്ളത്.. കഴിഞ്ഞ തവണത്തെ യുഡിഫ് തരംഗം പോലും അതിജീവിച്ച ആരിഫ് ഈ വട്ടവും കടന്നു കൂടുമോ? യുഡിഫ് ന് വേണ്ടി എ ഐ സി സി നേതാവ് കെസി വേണുഗോപാൽ ആണ് മത്സര രംഗത്ത്. ബിജെപി ക്ക് വേണ്ടി ശോഭ സുരേന്ദ്രൻ ശക്തമായ മത്സരം നടത്തി ഒരു ത്രികോണ മത്സരമാണ് ആലപ്പുഴയിൽ.
സർവ്വേ ഫലം നോക്കാം…

കടുത്ത മത്സരമാണ് നടക്കുന്നത്. എങ്കിലും കെസി വേണുഗോപാൽ ചെറിയ ഭൂരിപക്ഷം നേടി വിജയിക്കുന്നു..ശോഭ സുരേന്ദ്രൻ നിരാശ പെടുത്തുന്ന ഒരു തിരഞ്ഞെടുപ്പ് ആണിത്.. ഒരുപക്ഷെ ഇവിടെ ബിജെപി വോട്ടുകൾ യുഡിഫ് ന് പോകുവാൻ ഉള്ള സാധ്യത തള്ളാനും കഴിയില്ല കാരണം. ഇവിടെ തോറ്റു പോയാലും രാജ്യ സഭയിൽ അവർക്ക് സീറ്റ് ലഭിക്കുന്നു.
കോട്ടയം
ആലപ്പുഴ യിൽ നിന്നും ഇനി നമ്മൾ അക്ഷര നഗരി ആയ കോട്ടയത്തേക്ക്. അതെ കേരളാ കോൺഗ്രെസ്സുകൾ തമ്മിൽ മത്സരിക്കുന്ന കോട്ടയത്ത് NDA ക്ക് വേണ്ടി BDJS സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയും കളം നിറയുന്നു.
LDF ൽ നിന്നും സിറ്റിംഗ് എംപി തോമസ് ചാഴികാടനും യുഡിഫ്ന് വേണ്ടി ജോസഫ് വിഭാഗം നേതാവ് ഫ്രാൻസിസ് ജോർജ്ഉംNDA ക്ക് വേണ്ടി തുഷാർ വെള്ളപ്പള്ളിയും മത്സരിക്കുമ്പോൾ ആർക്കാണ് ജയം?
കെഎം മാണിയുടെ തട്ടകത്തിൽ,സിപിഎം നേതാക്കളായ VN വാസവൻ, സുരേഷ് കുറുപ്പ്, വൈക്കം വിശ്വൻ ഇവരുടെ തട്ടകത്തിൽ, സിപിഐ യുടെ വൈക്കത്തു ആർക്കാണ് അന്തിമ വിജയം..?
ആകാംഷയുടെ മുൾമുനയിൽ നമുക്ക് പരിശോധിക്കാം..
ഇടുക്കി ക്കാരൻ ഫ്രാൻസിസ് ജോർജ് കോട്ടയം പിടിക്കുമോ?
അതോ ആലപ്പുഴ ക്കാരൻ തുഷാർ വെള്ളാപ്പള്ളി നേടുമോ…?
അന്തിമ ചിത്രം തെളിയുന്നു..
തോമസ് ചാഴികാടൻ മുന്നിൽ….

അതെ കടുത്ത മത്സരത്തിൽ കോട്ടയം വീണ്ടും ചാഴികാടനൊപ്പം എന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്.
രണ്ടാം ഘട്ടത്തിലെ സർവ്വേ ഫലം
യുഡിഫ് -1 എൽഡിഎഫ് -1
അതായത് യുഡിഫ് ഇലെ പടല പിണക്കങ്ങളും ചക്കുളത്തി പോരാട്ടവും ഫ്രാൻസിസ് ജോർജിന്റെ തോൽവിയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. യുഡിഫ് കോട്ട എന്ന് അവകാശപ്പെടുന്ന കോട്ടയം വീണ്ടും, ഇടതു മുന്നണി പിടിക്കുന്നു..ജോസ് കെ മാണിക്കും, വാസവനും അതു പോലെ സിപിഐ ക്കും അഭിമാന നിമിഷം. അതായത് തുഷാർ വെള്ളപ്പള്ളിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. യു ഡീ എഫിലും വോട്ട് ചോർച്ച ഉണ്ടായിരിക്കുന്നു. യുഡിഫ് – SDPI ബന്ധം ഒരു പക്ഷേ സഭകളുടെ വോട്ട് ചാഴികാടനിൽ എത്തിച്ചു എന്ന് വേണം മനസിലാക്കാൻ.
എറണാകുളം.
മധ്യ കേരളത്തിലെ വ്യവസായ നഗരം.. മെട്രോ സിറ്റി ആർക്കാവും വിജയം?
യുഡിഫ് ന് വേണ്ടി ഹൈബി ഈഡൻ, LDF ന് വേണ്ടി കെജെ ഷൈനും , ബിജെപി ക്ക് വേണ്ടി കെ എസ് രാധാകൃഷ്ണനും മത്സരിക്കുമ്പോ ജയം ആർക്കാണ്?
പരിശോധിക്കാം…
ഹൈബി ഈഡൻ വീണ്ടും എറണാകുളം പിടിച്ചിരിക്കുന്നു….
49.5% വോട്ടുകൾ നേടി ഹൈബി ഈഡൻ വീണ്ടും എറണാകുളം പിടിച്ചിരിക്കുന്നു….
ഇടുക്കി
അടുത്തത് മലയോര മേഖല ആയ ഇടുക്കി മണ്ഡലം ആണ്.രണ്ടു കൂട്ടർക്കും അവകാശം ഉന്നയിക്കാൻ ഒരുപാട് കാര്യങ്ങൾ ഉള്ള മണ്ഡലം .. സിറ്റിംഗ് എംപി ഡീൻ കുര്യാക്കോസ് വീണ്ടും കളം നിറയുമ്പോൾ അപ്പുറത്ത് മുൻ എംപി ജോയ്‌സ് ജോർജ് ആണുള്ളത്..
നേതാക്കന്മാരുടെ ജില്ല ആണ് ഇടുക്കി. എംഎം മണി, റോഷി അഗസ്റ്റിൻ, പിജെ ജോസഫ്, മാത്യു കുഴൽനാടൻ തുടങ്ങിയവർ ഇലക്ഷൻ നയിക്കുന്നു.. കടുത്ത മത്സരത്തിൽ ആര് ജയിക്കും എന്നത് നോക്കാം…
ഇടുക്കിയിൽ ആര്?

ശക്തമായ മത്സരത്തിൽ ഇടുക്കി വീണ്ടും സിപിഎം പിടിച്ചെടുക്കുന്ന കാഴ്ച.. ജോയ്‌സ് ജോർജ് വഴി ഇടുക്കിയുടെ മനസ് ഇടത്തിനൊപ്പം..ഇടുക്കിയുടെ നേതാവായ പിജെ ജോസഫിനും ഇത് തിരിച്ചടി ആവുന്നു.
ചാലക്കുടി
മധ്യ കേരളത്തിലെ അവസാന മണ്ഡലം ആയ ചാലക്കുടി നോക്കുമ്പോൾ എറണാകുളം ജില്ലയും തൃശൂർ ജില്ലയും കൂടുന്നത് ആണ് ചാലക്കുടി.. സിറ്റിംഗ് എംപി ആയ ബെന്നി ബഹനാൻ വീണ്ടും മത്സരിക്കുന്നു.. ഇടതു പക്ഷത്തിന് വേണ്ടി സിപിഎം നേതാവും മുൻ മന്ത്രിയുമായ പ്രൊഫ സി രവീന്ദ്രനാഥ് മത്സരിക്കുമ്പോ NDA ക്ക് വേണ്ടി..KA ഉണ്ണി കൃഷ്ണൻ ആണ് മത്സരിക്കുന്നത്..
മത്സര ഫലം നോക്കാം
ജനകീയ സർവ്വേ പറയുന്നു ചാലക്കുടി യിൽ സി രവീന്ദ്രനാഥ് വിജയിക്കുന്നു..
ജനകീയ സർവ്വേ പറയുന്നു ചാലക്കുടി യിൽ സി രവീന്ദ്ര നാദ് വിജയിക്കുന്നു..
ഇവിടെ 20-20 യും മത്സര രംഗത്ത് ഉള്ളതാണ്..1% വോട്ട് എങ്കിലും അവർ പിടിക്കാൻ സാധ്യത ഉണ്ട്.
10 സീറ്റുകളിൽ സർവ്വേ ഫലം വരുമ്പോൾ 6 സീറ്റുകൾ യുഡിഫ് പിടിക്കുന്നു. 4 സീറ്റ് ഇടതു മുന്നണിയും പിടിക്കുന്നു… ശക്തമായ പോരാട്ടം ആണ് രണ്ടു മുന്നണികളും കാഴ്ച വെക്കുന്നത്..
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, എറണാകുളം എന്നീ മണ്ഡലങ്ങളിൽ യുഡിഫ് വിജയിക്കുമ്പോൾ, ആറ്റിങ്ങൽ, കോട്ടയം, ഇടുക്കി, ചാലക്കുടി എന്നീ മണ്ഡലങ്ങൾ ഇടതു മുന്നണി വിജയിക്കുന്നു.