Breaking News

വിറ്റ്നസ്സ് ചാനൽ കേരളത്തിലെ ഇരുപത് മണ്ഡലത്തിലും നടത്തിയ അഭിപ്രായ സർവേ ഫലം പുറത്തു വിടുന്നു.

Spread the love

തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ അഭിപ്രായ സർവ്വേ ആദ്യ ഘട്ടത്തിലും,


ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ചാലക്കുടി എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള ഫലം രണ്ടാം ഘട്ടത്തിലും,


തൃശൂർ, ആലത്തൂർ, പാലക്കാട്‌, പൊന്നാനി, മലപ്പുറം എന്നീ മണ്ഡലങ്ങളിൽ നിന്നുമുള്ള ഫലം മൂന്നാം ഘട്ടത്തിലും,


കോഴിക്കോട്, വയനാട്, വടകര, കണ്ണൂർ, കാസർഗോഡ് എന്നീ മണ്ഡലങ്ങൾ അവസാന ഘട്ടത്തിലും സർവ്വേ ഫലം പ്രഖ്യാപിക്കുന്നതാണ്.


കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും നടത്തിയ സർവ്വേയിൽ ഒരു മണ്ഡലത്തിൽ നിന്നും 2000 ആളുകളെ ആണ് ഞങൾ കണ്ടു അഭിപ്രായം രേഖപ്പെടുത്തിയത്.


നാല് ചോദ്യങ്ങൾ ആണ് ഞങ്ങൾ ജനങ്ങൾക്ക് നൽകിയത്.


1)പിണറായി സർക്കാരിന്റെ ഭരണത്തിൽ നിങ്ങൾ സംതൃപ്തി ഉള്ളവർ ആണോ?

2)കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ സംതൃപ്തി ഉണ്ടോ?

3)റബ്ബർ, നെല്ല് പോലെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കേണ്ടത് കേന്ദ്രം ആണോ അതോ സംസ്ഥാന സർക്കാർ ആണോ? ഇതിൽ ഉപചോദ്യം ആയി റബ്ബറിനു 180 രൂപ താങ്ങു വില നൽകുന്നതിൽ സന്തോഷം ഉണ്ടോ എന്നതും ആയിരിന്നു.

4) ഈ മണ്ഡലത്തിൽ ആർക്കാണ് നിങ്ങളുടെ പിന്തുണ.


പിണറായി സർക്കാരിനെതിരെ 30% ആളുകൾ വോട്ട് ചെയ്തപ്പോൾ 29% ആളുകൾ തങ്ങൾക്കു സർക്കാരിന്റെ ഭരണത്തിൽ പരാതി ഇല്ലാ എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 25 % ആളുകൾ വളരെ മോശം എന്നും 16% ആളുകൾ ആവറേജ് ഭരണം എന്നും അഭിപ്രായം രേഖപ്പെടുത്തി.

കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ തൃപ്തി ഇല്ലായെന്നും ഭരണം. വളരെ മോശം എന്നും 70% ആളുകൾ അഭിപ്രായം രേഖപ്പെടുത്തി.18% ആളുകൾ മോദി ഭരണത്തിൽ തൃപ്തി ഉള്ളവർ ആണ് 12% ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല

കാർഷിക മേഖലയിൽ രണ്ടു സർക്കാരുകളും ഒരു പോലെ സഹായിക്കണം എന്ന് ആണ് 70% ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയത്. റബ്ബർ വില 180 ആക്കിയതിൽ റബ്ബർ മേഖലകളിൽ നല്ല പ്രതികരണം ആണ് ലഭിച്ചത്.80% ആളുകൾ കോട്ടയം പത്തനംതിട്ട, എറണാകുളം ചാലക്കുടി മേഖലയിൽ സർക്കാരിന്റെ തീരുമാനം നല്ലത് എന്ന് അഭിപ്രായം രേഖപ്പെടുത്തി.

മണ്ഡലം തിരിച്ചുള്ള സ്ഥാനർഥികളുടെ പിന്തുണ ആണ് ഞങ്ങൾ ഘട്ടം ഘട്ടം ആയി പുറത്ത് വിടുവാൻ പോകുന്നത്. കഴിഞ്ഞ തവണത്തെ പോലെ യു ഡീ എഫ് അനുകൂല തരംഗം ഇല്ലായെങ്കിലും കൂടുതൽ സീറ്റുകൾ യു ഡീ എഫിന് ആണ് ഞങ്ങളുടെ സർവ്വേയിൽ ലഭിച്ചത്.


11 സീറ്റുകൾ യു ഡീ എഫ് നേടുമ്പോൾ,9 സീറ്റുകൾ നേടുക ഇടതു മുന്നണി ആണ്.

You cannot copy content of this page