ഉന്നതി ഫയൽ കൈമാറ്റ വിവാദത്തിൽ തനിയ്ക്കെതിരായ റിപ്പോർട്ട് വ്യാജമെന്ന് എൻ. പ്രശാന്ത് ഐഎഎസ്. സസ്പെൻഷനിൽ വേദനയില്ല. തനിയ്ക്കെതിരെ അന്യായ റിപ്പോർട്ടുണ്ടാക്കിയെന്നും എൻ. പ്രശാന്ത്ഉ.ന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ താൻ കൈമാറിയതിന് തെളിവുണ്ട്. സ്ക്രീൻ ഷോട്ട് പുറത്ത് വന്നതിൽ തനിയ്ക്ക് പങ്കില്ലെന്നും എൻ പ്രശാന്ത്.എ. ജയതിലകുമായി വ്യക്തി വിരോധമില്ല. ഫയലുകളെ കുറിച്ച് വ്യാജ റിപ്പോർട്ട് നൽകിയതിനാലാണ് താൻ ഇടപെട്ടത്. സർക്കാർ ഫയലുകളിൽ കൃത്രിമം കാണിയ്ക്കുന്നത് അനുവദിയ്ക്കാനാവില്ല.കീഴുദ്യോഗസ്ഥരുടെ മേലെ കുതിര കയറുന്ന ഒരു പാട് ഉദ്യോഗസ്ഥരുണ്ട്. താൻ ആ വിഭാഗത്തിൽ പെടില്ല. കൃത്യമായി ജോലിയെടുത്താണ് മുന്നോട്ട് പോകുന്നത്. സാമൂഹിക മാധ്യമത്തിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയ്ക്കെതിരായ കമന്റ് വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും ഡോ. എൻ. പ്രശാന്ത് പറഞ്ഞു.സമൂഹമാധ്യമത്തിലിട്ട കമന്റിന്റെ പേരിൽ വിവാദ നായകനായ എൻ പ്രശാന്ത് സസ്‌പെൻഷന് ശേഷം ആദ്യമായി പങ്കെടുക്കുന്ന ടെലിവിഷൻ ഷോയെന്ന പ്രത്യേകത ജനകീയ കോടതിയ്ക്കുണ്ട്. ഐഎഎസ് തലപ്പത്ത് കുറച്ചുനാളുകളായി നീറിപ്പുകയുന്ന വിഷയങ്ങൾക്കൊടുവിലാണ് പ്രശാന്ത് ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ നടപടിയുണ്ടായത്.
Useful Links
Latest Posts
- എന്എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി; വിഷമിക്കണ്ട, ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞുവെന്ന് കുടുംബം
- സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം
- അവയവങ്ങൾ ദാനം ചെയ്യണമെന്ന അവസാന ആഗ്രഹം; നികിതയുടെ കണ്ണുകൾ മറ്റൊരാൾക്ക് മിഴിവേകും
- സംസ്ഥാനത്ത് ചൂട് കൂടും; രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ; ജാഗ്രത നിർദേശം
- മദ്യനിർമാണ ശാലയെ എതിർക്കാൻ സിപിഐ; അനുമതി റദ്ദാക്കണമെന്ന് LDFൽ ആവശ്യപ്പെടും