ചേലക്കരയിൽ പിവി അൻവറിന്റെ ഡിഎംകെയുടെ പ്രതികാര റോഡ് ഷോയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി പോലീസ്. മൂന്നിലധികം വാഹനങ്ങൾ നിരത്തിലിറക്കി പ്രശ്നമുണ്ടാക്കി എന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരേസമയം മൂന്നു പ്രചാരണ വാഹന വാഹനങ്ങൾക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ചേലക്കരയിൽ പ്രകടനത്തിനുള്ള അനുമതി നിഷേധിച്ചതോടെയാണ് പ്രതികാര റോഡ് ഷോ നടത്തിയത് ഡിഎംകെ. മുപ്പത് പ്രചാരണ ലോറികളുമായാണ് റോഡ് ഷോ നടത്തിയത്. പൊലീസ് വാഹനം തടഞ്ഞതോടെ ഡിഎംകെ പ്രവർത്തകർ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചു. ഓഫീസിലെ കവാടത്തിനും ബോർഡുകൾക്കും കേടുപാട് സംഭവിച്ചിരുന്നു. പോലീസ് വാഹനം തടഞ്ഞതോടെയാണ് പ്രകോപിതരായ ഡിഎംകെ പ്രവർത്തകർ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചത്.
യാതൊരു അനുമതിയും ഇല്ലാതെയാണ് സ്ഥാനാർത്ഥിയുമായി അൻവറിന്റെ റോഡ് ചേലക്കരയിൽ നടന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ പൊലീസിന്റെ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. റോഡ് ഷോ തടയാൻ പൊലീസിന് കഴിഞ്ഞില്ല. വാഹന പ്രചാരണത്തിന് അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.