എറണാകുളം:വഖഫ് വിഷയത്തിൽ സമുദായിക സ്പർധ ഉണർത്തുന്ന വിധത്തിൽ വർഗീയ ചുവയോടെ സംസാരിച്ച് സമൂഹത്തിൽ അന്തച്ചിദ്രമുണ്ടാക്കുവാനാണ് ഷോൺ ജോർജ് പരിശ്രമിക്കുന്നതെന്ന്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സിറിയക് ചാഴികാടൻ പറഞ്ഞു. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി മുനമ്പം സന്ദർശിച്ചതിനെ ബിജെപി നേതാവ് ഷോൺ ജോർജ് അവഹേളിച്ചതിന് മറുപടി പറയുകയായിരുന്നു . അദ്ദേഹം. തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നിൽ കണ്ടുകൊണ്ടുള്ള വിലകുറഞ്ഞ നാലാംകിട രാഷ്ട്രീയ കളിയിൽ നിന്നും ഷോൺ ജോർജ് പിന്മാറണം.മുനമ്പത്തെ ഭൂമി വഖഫിന്റെ പരിധിയിൽ വരുന്നതല്ലെന്നും നിലവിലെ വഖഫ് നിയമത്തിലോ കേന്ദ്രഗവൺമെന്റ് പുതുതായി കൊണ്ടു വരുന്ന ഭേദഗതിയിലോ ജനാധിപത്യ വിരുദ്ധമായിട്ടുണ്ടെങ്കിൽ അതിനെ നഖശിഖാന്തം എതിർക്കുമെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതി പാസായാൽ പോലും മുനമ്പത്തെ ഭൂവിഷയം പരിഹരിക്കുവാൻ സാധിക്കുകയില്ല എന്ന് നിയമം അറിയാവുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്നതാണ്. വഖഫ് നിയമത്തെക്കുറിച്ച് വേണ്ടത്ര പഠിക്കാതെ, വികാരപരമായി സംസാരിച്ച് യഥാർത്ഥ പ്രശ്നത്തെ മറച്ച് പരിഹാരം അസാധ്യമാക്കുവാനാണ് ഷോൺ ജോർജ് പരിശ്രമിക്കുന്നത്. ബി ജെ പി യിൽ പോയതോടെ പിതാവിൽ നിന്നും പകർന്നുകിട്ടിയ വിഡ്രോവൽ സിൻഡ്രത്തി്ന് മരുന്നുവേണമെങ്കിൽ വീട്ടിലെത്തിച്ച് തരുന്നതിന് കേരളാ യൂത്ത്ഫ്രണ്ട് എം തയ്യാറാണ്. വലിയ മോഹങ്ങളോടെ ബിജെപിയിൽ ചെന്നിട്ടും ആഗ്രഹങ്ങൾ പൂവണിയാത്തതിന്റെ ഇച്ഛാഭംഗത്തിലാണ് ഷോൺ അസത്യം പുലമ്പുന്നതെന്നും
സിറിയക് ചാഴികാടൻ
കൂട്ടിച്ചേർത്തു.
Useful Links
Latest Posts
- റവന്യൂ വകുപ്പിൻ്റെ വാദങ്ങൾ പൊളിയുന്നു; ഭക്ഷ്യ കിറ്റിനായി കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം
- ഭർത്താവുമായി അടുപ്പത്തിലായ യുവതിയെ ഇല്ലാതാക്കാൻ വാടക കൊലയാളികൾക്ക് ക്വട്ടേഷൻ; യോഗാദ്ധ്യാപിക രക്ഷപ്പെട്ടത് ശ്വാസം അടക്കി പിടിച്ച് മരണം ‘അഭിനയിച്ച്’; ഒടുവിൽ…
- ‘പ്രതിക്ക് സ്വഭാവിക മനുഷ്യാവകാശം നൽകാം; സ്ത്രീയെന്ന പരിഗണന നൽകുന്നു’; പിപി ദിവ്യയുടെ ജാമ്യ ഉത്തരവ്
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 211 കോടി രൂപകൂടി അനുവദിച്ചു: ധനമന്ത്രി
- ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവര്‍ത്തി ദിനം; വിരമിക്കല്‍ 10ന്