Breaking News

പി ജെ ജോസഫ് എംഎൽഎ സ്ഥാനം രാജിവെക്കണം. യൂത്ത് ഫ്രണ്ട് (എം)

Spread the love

തൊടുപുഴ: എംഎൽഎയുടെ നിഷ്ക്രിയത്വം മൂലം തൊടുപുഴയുടെ വികസനം മുരടിച്ചതിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പിജെ ജോസഫ് എംഎൽഎയുടെ വസതിയിലേക്ക് മാർച്ച് നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് റോയിസൺ കുഴിഞ്ഞാലിൽ നേതൃത്വം നൽകി. ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറ ഉദ്ഘാടനം ചെയ്തു. 1996- 2001 കാലഘട്ടത്തിലെ ഇടതു മുന്നണി സർക്കാരിന്റെ കാലത്താണ് തൊടുപുഴയിലേ ബൈപ്പാസുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഉണ്ടായിട്ടുള്ളത്. അതിനുശേഷം യാതൊരുവിധ വികസന പ്രവർത്തനവും തൊടുപുഴയിൽ ഉണ്ടായിട്ടില്ല. ഗ്രാമീണ മേഖലയിലെ റോഡുകൾ പൂർണമായും തകർന്നിരിക്കുകയാണ്. വികസന പ്രവർത്തനങ്ങൾ വെറും പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നു. ആരംഭിച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാനും ജനങ്ങളുടെ ആവശ്യങ്ങൾ നിയമസഭയിലും മറ്റ് അധികാര സ്ഥാനങ്ങളിലും ആവശ്യപ്പെടാനും എംഎൽഎ മെനക്കെടാറില്ല.
എംഎൽഎയുടെ ഓഫീസിൽ പോലും .പി. ജെ ജോസഫ് വരാറില്ല ജനങ്ങൾക്ക് അപ്രാപ്യമായ ജനപ്രതിനിധിയായി അദ്ദേഹം മാറിയിരിക്കുകയാണ്. എം എൽ എ ഓഫിസ് വെറും പാർട്ടി ഓഫിസായി അധപതിച്ചു. ആരംഭിച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാവശ്യപെട്ടു ഉപരോധമുൾപ്പെടെയുള്ള രണ്ടാംഘട്ട സമരപരിപാടികൾ തുടരുമെന്നും നിയോജകമണ്ഡലം പ്രസിഡന്റ്‌ റോയ്സൺ കുഴിഞ്ഞാലിൽ പറഞ്ഞു.പുതുചിറകാവ് ക്ഷേത്രത്തിനു സമീപത്ത് നിന്നും ആരംഭിച്ച മാർച്ച് എംഎൽഎയുടെ വസതിക്കു സമീപത്ത് വച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ,തോമസ് വെളിയത്തുമാലിൽ വിപിൻ സി അഗസ്റ്റിൻ, അനു ആന്റണി, ജോമി കുന്നപ്പിള്ളി,ജെഫിൻകൊടുവേലിൽ, അംബിക ഗോപാലകൃഷ്ണൻ ബിജു ഇല്ലിക്കൽ, ജിംറ്റി തൈമറ്റത്തിൽ, എബിറ്റ് മലേപ്പറമ്പിൽ, നൗഷാദ് മുക്കിൽ, ആന്റോ ഒലിക്കരോട്ട്, ഗിരീഷ് സെബാസ്റ്റ്യൻ ആൽബിൻ വറ പ്പോളാക്കൽ, ബ്രീസ് മുള്ളൂർ, പ്രിന്റോ കട്ടക്കയം, കോശി കുളങ്ങരക്കുടിയിൽ,ജോസുകുട്ടി വിലങ്ങുപ്പാറയിൽ സാൻസൺ അക്കക്കാട്ട്, മനു ഉടുമ്പന്നൂർ,തോമസ് കുളങ്ങരക്കുടിയിൽ, അനിൽ പുറപ്പുഴ, ഡിൽസൺ കല്ലോലിക്കൽ എന്നിവർ പ്രസംഗിച്ചു.

You cannot copy content of this page