Breaking News

ഇസ്രയേലിനുള്ള മറുപടി ഉടനെന്ന് ഇറാന്‍, എങ്കില്‍ സൈനികമായി ഇടപെടുമെന്ന് യുഎസ്;

Spread the love


ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് മുന്നറിയുപ്പുമായി ഇറാൻ. യുഎസ് നൽകിയ മുന്നറിയിപ്പ് തള്ളിയാണ് ആക്രമണങ്ങള്‍ക്ക് ആനുപാതികമായ മറുപടി നല്‍കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെയാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതിനു മറുപടിയായി ഇറാൻ തിരിച്ചടിക്കാൻ തീരുമാനിച്ചാല്‍ സൈനികമായി ഇടപെടുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്.

യുഎസിനെ അവഗണിക്കാൻ ഇറാൻ തീരുമാനിച്ചതോടെ പശ്ചിമേഷ്യ കൂടുതല്‍ സംഘർഷത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയിലാണ്ലോകം.
ഇലാം, ഖുസെസ്ഥാൻ, ടെഹ്‌റാൻ എന്നീ പ്രവിശ്യകളിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയെന്നും പരിമിതമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും ഇറാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയില്‍ ഇറാനും അതിന്റെ നിഴല്‍ സംഘങ്ങളും മാസങ്ങളായി നടത്തി വരുന്ന ആക്രമണത്തിന് മറുപടിയായാണ് രാജ്യത്തെ സൈനിക ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്.

ഒക്ടോബർ ഒന്നിന് ഇരുന്നൂറോളം മിസൈലുകളായിരുന്നു ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തത്. ഹിസ്‌ബുള്ളയുടെ ഉന്നതപദവിയിലിരിക്കുന്നവരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഹിസ്ബുള്ള ഇസ്രയേലിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണങ്ങള്‍ നടത്തുന്നുവെന്നാണ് ഇസ്രയേല്‍ ഡിഫെൻസീവ് ഫോഴ്‌സ് വ്യക്തമാക്കുന്നത്. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഐഡിഎഫ് പറയുന്നു .ഇറാനെതിരായ ഈ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

ഇസ്രായേല്‍ പ്രതികരിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും അമേരിക്കൻ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുമെന്നായിരുന്നു ചില ലോകരാജ്യങ്ങളുടെ പ്രതീക്ഷ.ആക്രമണത്തോട് ഇറാൻ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയിലായണ് ഗള്‍ഫ് – അറബ് രാജ്യങ്ങള്‍’

You cannot copy content of this page