Breaking News

കോട്ടയത്ത് യുഡിഎഫ് ബിജെപി രഹസ്യ ധാരണയോ? ഇടനിലക്കാരൻ പിസി ജോർജോ? അല്ലെങ്കിൽ പിസി തോമസോ?

Spread the love

പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ പല മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപിയുമായി അവിശുദ്ധമായുള്ള രഹസ്യ ബന്ധങ്ങൾ ഉണ്ട് എന്നത് ഒരു പരമാർത്ഥമാണ്. എന്നാൽ ആ ബന്ധം ഇപ്പോൾ കോട്ടയത്ത് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പിസി തോമസിന്റെ ബിജെപി യുമായുള്ള പഴയ സൗഹൃദം ആയിരിക്കുമോ അല്ലെങ്കിൽ പിസി ജോർജും ആയുള്ള ബിജെപി യുടെ പുതിയ സൗഹൃദം ആയിരിക്കുമോ ഫ്രാൻസിസ് ജോർജിനെ ബിജെപി യിൽ എത്തിക്കാൻ കൂടുതൽ സഹായിക്കുന്നത് എന്നുള്ളത് കാണാൻ കാത്തിരിക്കുകയാണ് കോട്ടയത്തെ വോട്ടർമാർ . പാർട്ടി മാറാനും മുന്നണി മാറാനും ഒരു മടിയുമില്ലത്ത വ്യക്തിയാണ് ഫ്രാൻസിസ് ജോർജ് എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. ഇടനിലക്കാർ രണ്ടുപേരും ഫ്രാൻസിസ് ജോർജിനെ പോലെ തന്നെ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചവരും പുതിയ പാർട്ടികൾ സ്വന്തമായി ഉണ്ടാക്കിയ വരും പല മുന്നണികളിൽ കൂടി പലവട്ടം ചാടി നടന്ന ശേഷം ബിജെപി യുമായി അടുത്ത ബന്ധം സ്ഥിപിച്ചവരും ആണ്. പിസി തോമസിന് വളരെ കാലങ്ങൾക്ക് മുൻപ് തന്നെ ബിജെപിയുമായി ബന്ധമുണ്ടായിരുന്നതാണ് . ഇപ്പോഴും അവരുമായി അന്തർധാര ഉണ്ടാകുവാൻ ആണ് സാധ്യത. കൂടാതെ പിസി തോമസിന്റെ പാർട്ടിയായ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയകൂടിയാണ് ഫ്രാൻസിസ് ജോർജ് അതിനാൽ ഏതു വിധേനയും ഫ്രാൻസിസ് ജോർജിനെ ജയിപ്പിക്കേണ്ടത് പിസി തോമസിന്റെ അവശ്യം കൂടിയാണ്. അതുപോലെ തന്നെയാണ് പിസി ജോർജിന്റെ കാര്യവും. ഒരു കാലത്ത് കേരളത്തിലെ മുസ്ലീങ്ങളുടെ ഇഷ്ടതോഴനായിരുന്നു പിസി ജോർജ്. എന്നാൽ ഇപ്പോൾ മുസ്ലീം മതത്തിൽ പെട്ടവരെ തെറിപറയാൻ തുടങ്ങിയതോടെ ബിജെപി യുടെ അകത്തെ ആളായി മാറി. എൻഡിഎ യുടെ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ജയിക്കുകയില്ലാത്ത സാഹചര്യത്തിൽ ഏതു വിധേനയും തന്റെ ശത്രുവായ കേരള കോൺഗ്രസ് എമ്മിന്റെ തോമസ് ചാഴികാടനെ പരാജയപ്പെടുത്തുക എന്നതാണ് ജോർജിന്റെ ലക്ഷ്യം. അതിന് ഏത് രീതിയിലുള്ള തന്ത്രങ്ങളും പയറ്റാൻ ജോർജ് മട്ടിക്കുകയില്ല.വളരെ കാലങ്ങൾക്ക് മുൻപ് തന്നെ പിസി ജോർജും ഫ്രാൻസിസ് ജോർജും കേരള കോൺഗ്രസ് ജെ എന്ന പാർട്ടിയിൽ ഒന്നിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ രണ്ടു പേരും രണ്ട് പാർട്ടിയിൽ ആണെങ്കിൽ ഇവർ തമ്മിലുള്ള അന്തർധാര വളരെ സജീവമാണ്. ഫ്രാൻസിസ് ജോർജിന്റെ കോട്ടയത്തെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ കോട്ടയം സീറ്റിനു വേണ്ടിയുള്ള ജോർജിന്റെ അവകാശവാദം അവസാനിച്ചു. പിന്നീടുള്ള ജോർജിന്റെ ഏക ലക്ഷ്യം തന്റെ ജന്മശത്രുവായ കേരള കോൺഗ്രസ് എമ്മിനെ ഏതു വിധേനയും പരജയപ്പെടുത്തുക എന്നുള്ളതാണ്. അതിന്റെ ഭാഗമായിട്ടാണ് ജോർജ് സ്വന്തം പാർട്ടിയായ ബിജെപി മുന്നണി സ്ഥാനാർഥി ആയ തുഷാറിനെതിരെ രംഗത്ത് വന്നത്. എൻഡിഎ യുടെ കേരളത്തിലെ ഇരുപത് സ്ഥാനാർത്ഥികൾ ഉള്ളതിൽ കോട്ടയത്തെ സ്ഥാനാർത്ഥി ആയ തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പോലും ജോർജ് തയ്യാറായില്ല എന്നത് ഈ അവസരത്തിൽ വളരെ ശ്രദ്ധേയമായ കാര്യമാണ്.

You cannot copy content of this page