Breaking News

കോട്ടയം, ചാലക്കുടി, പത്തനംതിട്ട സീറ്റുകളിൽ പ്രതീക്ഷ കൈവിട്ട് യു ഡി എഫ്. സ്ഥാനാർഥികളുടെ പ്രചരണത്തിൽ ഗ്രൂപ്പ്‌ പോരു വ്യക്തം.

Spread the love

കോൺഗ്രസിന്റെ രണ്ട് സിറ്റിംഗ് എംപി മാർ മത്സരിക്കുന്ന ചാലക്കുടിയും, പത്തനംതിട്ട യും ഏകദേശം കൈവിട്ട മട്ടിൽ ആണ് യു ഡി എഫ് പ്രചരണം. അതോടൊപ്പം തന്നെ ഘടകകക്ഷി ആയ കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പ്‌ മത്സരിക്കുന്ന കോട്ടയം സീറ്റിലും യു ഡി എഫ് പ്രതീക്ഷ കൈവിട്ടു.

ചാലക്കുടിയിലും, പത്തനംതിട്ട യിലും സിറ്റിംഗ് എംപി മാരുടെ കഴിഞ്ഞ തവണത്തെ പ്രവർത്തനം വളരെ മോശം ആയിരുന്നു എന്നതും, കോൺഗ്രസിലെ ഗ്രൂപ്പ്‌ പോരും ആണ് തിരിച്ചടി ആവുന്നത്. എ ഗ്രൂപ്പ്‌ മാനേജർമാരാണ് ബെന്നി ബഹനാൻ, ആന്റോ ആന്റണി എന്നിവർ. ഈ രണ്ട് സീറ്റുകളും ഇവർ മാറി നിന്ന് പുതു മുഖങ്ങൾ മത്സരിക്കണം എന്നായിരുന്നു കെപിസിസി നിർദേശം. ഐ ഗ്രൂപ്പ്‌ നേതാക്കളുമായുള്ള ഇവരുടെ പ്രശ്നങ്ങളും ഇവർക്ക് തിരിച്ചടി ആവുന്നു.

പത്തനംതിട്ടയിൽ ആന്റോ ആന്റണി ആണ് ശക്തമായ തിരിച്ചടി നേരിടുന്നത്. പിജെ കുര്യൻ അടക്കമുള്ള മണ്ഡലത്തിലെ സീനിയർ നേതാക്കളും, ടോമി കല്ലാനി, ജോസഫ് വാഴക്കൻ എന്നിവരും അദ്ദേഹത്തിന് വേണ്ടി പ്രചരണം നടത്താൻ മുന്നിലില്ല എന്ന് പറയപ്പെടുന്നു. മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ മകൾ പത്തനംതിട്ട മണ്ഡലത്തിൽ പ്രചരണം ബഹിഷ്കരിക്കുന്നു എന്ന വാർത്തയും അത്ര ശുഭകരമല്ല.

കോട്ടയം മണ്ഡലത്തിലേക്ക് വന്നാൽ താരതമ്യേന ദുർബലൻ ആയ സ്ഥാനാർത്ഥി ആണ് ഫ്രാൻസിസ് ജോർജ് എന്നാണ് കോൺഗ്രസ്സ് വിലയിരുത്തൽ. തുടർച്ചയായി മുന്നണികൾ ചാടിക്കളിച്ച ഫ്രാൻ‌സിസ് ജോർജ് ബിജെപി യിലേക്ക് പോകില്ല എന്ന് ആരു കണ്ടു എന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ, നാട്ടകം സുരേഷ് തുടങ്ങിയ നേതാക്കൾ കണ്ണ് വെച്ചിരുന്ന സീറ്റ്‌ ആയിരുന്നു കോട്ടയം. എന്നാൽ പതിവ് പോലെ പിജെ ജോസഫ് വിഭാഗത്തിന് ആ സീറ്റ്‌ നൽകുക ആണ് ഉണ്ടായത്. കോട്ടയം മണ്ഡലത്തിൽ 10000 വോട്ട് പോലും ഇല്ലാത്ത ഫ്രാൻസിസ് ജോർജിന് ആ സീറ്റ്‌ നൽകിയതിൽ കോൺഗ്രസ്സ് നേതാക്കൾ പ്രധിഷേധത്തിൽ ആണ് താനും. അടുത്ത വട്ടം കോട്ടയം സീറ്റ്‌ പിടിച്ചെടുക്കുക എന്നതും ചില കോൺഗ്രസ്സ് നേതാക്കളുടെ അജണ്ടയിൽ ഉണ്ട്.

പത്തനംതിട്ട മണ്ഡലത്തിൽ ആന്റണി ഗ്രൂപ്പ്‌ അനിൽ ആന്റണി ക്ക് വോട്ട് മറിച്ചാൽ കടുത്ത ത്രികോണ മത്സരത്തിൽ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക് ജയിക്കാൻ ആണ് സാധ്യത എന്നും കോൺഗ്രസ്സ് വിലയിരുത്തുന്നു. എ കെ ആന്റണി യുടെ ഇടപെടൽ ഈ മണ്ഡലത്തിൽ നിർണ്ണായകമാകും. കോൺഗ്രസിന്റെ ഏറ്റവും തല മുതിർന്നേ നേതാവായ ആന്റണി പത്തനംതിട്ടയിൽ പ്രചാരണത്തിനിറങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

You cannot copy content of this page