തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ഡിപ്പോകൾക്ക് 4.6 ശതമാനം പ്രവർത്തന ലാഭമെന്ന് വകുപ്പുതല റിപ്പോർട്ട്. ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയ കണക്കുകളാണിത്. ജൂലായ്‌മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിൽ 4.6 ശതമാനമാണ് പ്രവർത്തനലാഭം. ടിക്കറ്റേതര വരുമാനം കൂടി ഉൾപ്പെടുത്തിയാൽ ലാഭശതമാനം കൂടും.
ദക്ഷിണമേഖലയാണ് ലാഭശതമാനത്തിൽ മുന്നിൽ. 7.6 ശതമാനം (2.67 കോടി രൂപ). മധ്യമേഖല- 2.6 (0.76 കോടി രൂപ), ഉത്തരമേഖല -2.7 (0.63 കോടി രൂപ). 70 യൂണിറ്റുകൾ ലാഭത്തിലും 23 യൂണിറ്റുകൾ നഷ്ടത്തിലുമാണ്. 19 യൂണിറ്റുകൾ നഷ്ടത്തിൽനിന്ന് ലാഭത്തിലേക്കെത്തി. ലാഭത്തിൽ പോയിരുന്ന ചെങ്ങന്നൂർ യൂണിറ്റ് നഷ്ടത്തിലേക്കു പോയെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രവർത്തനം മെച്ചപ്പെടുത്തിനഷ്ടം കുറച്ചവയുടെ പട്ടികയിൽ 18 യൂണിറ്റുകൾ ഇടംപിടിച്ചു. കൊടുങ്ങല്ലൂർ യൂണിറ്റ് കഴിഞ്ഞ മാസത്തെക്കാൾ പ്രവർത്തനനഷ്ടം കൂടിയവയുടെ പട്ടികയിലായി. പൂവാർ(0.3), വെള്ളറട(0.6), കാട്ടാക്കട(0.8), സിറ്റി(0.8), കണിയാപുരം(0.5), പത്തനംതിട്ട(1.0) എന്നീ യൂണിറ്റുകളാണ് പ്രവർത്തനലാഭം കുറഞ്ഞത്.