തിരുവനന്തപുരം: കേരളത്തിൽ 4 ജില്ലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ശക്തമായ കടലാക്രമണമുണ്ടായത്. തിരുവനന്തപുരത്ത് പുല്ലുവിള മുതൽ പൊഴിയൂർ വരെയും പൂന്തുറ , വലിയതുറ, കോവളം ഭാഗങ്ങളിലുമാണ് കടലാക്രമണം രൂക്ഷമായത്. കൊല്ലത്തും വിവിധ പ്രദേശങ്ങളിൽ കടലാക്രമണമുണ്ടായി. ആലപ്പുഴയിൽ അമ്പലപ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ കടലാക്രമണം ശക്തമായത്. ഒറ്റപ്പന മുതൽ വളഞ്ഞ വഴി വരെയുള്ള പ്രദേശങ്ങളിലാണ് ഇവിടെ കടലാക്രമണമുണ്ടായത്. പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. വിവിധയിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അതിനിടെ കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
Useful Links
Latest Posts
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
- സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്, AITUC ഒപ്പുശേഖരണം ആരംഭിച്ചു
- കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി
- സ്വർണവില തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ
- ‘എന്റെ ഭാഗം കോടതി കേട്ടില്ല; മന്ത്രിസ്ഥാനം രാജിവയ്ക്കില്ല’; അപ്പീൽ പോകുമെന്നും സജി ചെറിയാന്