Breaking News

ബംഗാളില്‍ സി.എ.എ അനുവദിക്കില്ല ; ബി.ജെ.പിയെ വെല്ലുവിളിച്ച് മമതബാനർജി

Spread the love

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റുകള്‍ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുറഞ്ഞത് 200 മണ്ഡലങ്ങളെങ്കിലും വിജയിക്കാനും മമത ബിജെപിയെ വെല്ലുവിളിച്ചു. കൃഷ്ണനഗറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.മാത്രമല്ല, സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമത ബാനര്‍ജി തറപ്പിച്ചു പറഞ്ഞു. സിഎഎയ്ക്ക് അപേക്ഷിക്കുന്നവരെ വിദേശിയാക്കി മാറ്റുമെന്നും മമത മുന്നറിയിപ്പ് നല്‍കി. അപേക്ഷിക്കരുതെന്നും മമത അഭ്യര്‍ത്ഥിച്ചു. നിയമപരമായ പൗരന്മാരെ വിദേശികളാക്കാനുള്ള ഒരു കെണിയാണ് സിഎഎ. പശ്ചിമ ബംഗാളില്‍ സിഎഎയോ എന്‍ആര്‍സിയോ ഞങ്ങള്‍ അനുവദിക്കില്ല,പശ്ചിമ ബംഗാളില്‍ ബിജെപിയുമായി കൈകോര്‍ത്തതിന് പ്രതിപക്ഷ സഖ്യകക്ഷിയായ ഇന്ത്യമുന്നണിയിലെ അംഗമായ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മമത പരിഹസിച്ചു. പശ്ചിമ ബംഗാളില്‍ ഇന്ത്യാ സഖ്യമില്ലെന്നും ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ മമത വ്യക്തമാക്കി.

You cannot copy content of this page