അമ്പലപ്പുഴ: കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷത്തെ തുടർന്ന് നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. ഞായറാഴ്ച മുതലാണ് ഇവിടെ കടൽക്ഷോഭം രൂക്ഷമായത്. തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെയാണ് ശക്തമായ തിരമാല ആഞ്ഞടിക്കുന്നത്. താൽക്കാലികമായി സ്ഥാപിച്ച ടെട്രാപോഡുകളും കടലെടുത്തു. പ്രദേശത്തെ നിരവധി വീടുകളും തകർച്ചാ ഭീഷണിയിലാണ്. ഈ പ്രദേശത്ത് പുലിമുട്ട്, കടൽ ഭിത്തി നിർമാണത്തിനായി 48 കോടി രൂപയുടെ പദ്ധതിക്ക് 2021ൽ ടെണ്ടർ ചെയ്താണ്. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കാക്കാഴത്ത് നടന്ന ചടങ്ങിൽ ഇതിന്റെ പ്രഖ്യാപനവും നിർവഹിച്ചിരുന്നു.
കടലാക്രമണത്തെ തടയാൻ 8 പുലിമുട്ടുകളും കടൽ ഭിത്തിയും നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 3 വർഷം പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസിലൊതുങ്ങിയതോടെ തീരദേശവാസികൾ ദുരിതത്തിലാണ്. അടിയന്തിരമായി കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണിയെങ്കിലും നടത്തിയില്ലെങ്കിൽ നിരവധി വീടുകൾ കടലെടുക്കുന്ന സ്ഥിതിയാണിവിടെ.
Useful Links
Latest Posts
- സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്, AITUC ഒപ്പുശേഖരണം ആരംഭിച്ചു
- കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി
- സ്വർണവില തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ
- ‘എന്റെ ഭാഗം കോടതി കേട്ടില്ല; മന്ത്രിസ്ഥാനം രാജിവയ്ക്കില്ല’; അപ്പീൽ പോകുമെന്നും സജി ചെറിയാന്
- ‘ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവന’; മല്ലപ്പളളി പ്രസംഗത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി