Breaking News

ലോക്സഭാ എംപിമാരില്‍ 44 ശതമാനംപേരും ക്രിമിനല്‍ കേസുള്ളവര്‍, 5 ശതമാനം ശതകോടീശ്വരന്മാർ

Spread the love

ന്യൂഡല്‍ഹി: 514 ലോക്സഭാ എംപിമാരില്‍ 225 പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല, എം.പിമാരില്‍ അഞ്ച് ശതമാനം പേരും ശതകോടീശ്വരന്മാരാണെന്നും ഇവരുടെ ആസ്തി നൂറു കോടിയില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിക്കും കോണ്‍ഗ്രസിനുമാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരായ എംപിമാരുള്ളത്. നൂറുകണക്കിനു കോടി ആസ്തിയുള്ള നകുല്‍ നാഥ് (കോണ്‍ഗ്രസ്), ഡി.കെ സുരേഷ് (കോണ്‍ഗ്രസ്), കനുമുരു രഘു രാമകൃഷ്ണ രാജു (സ്വതന്ത്രന്‍) എന്നിവരാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ആദ്യ മൂന്ന് എംപിമാര്‍.തിരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. സിറ്റിംഗ് എംപിമാരുടെ സത്യവാങ്മൂലം പരിശോധിച്ച എഡിആറിന്റെ റിപ്പോര്‍ട്ടനുസരിച്ച് ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട സിറ്റിംഗ് എംപിമാരില്‍ 29 ശതമാനം പേര്‍ കൊലപാതകം, കൊലപാതകശ്രമം, സാമുദായിക സംഘര്‍ഷം പ്രോത്സാഹിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതര ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്.ഗുരുതര ക്രിമിനല്‍ കേസുകളുള്ള സിറ്റിംഗ് എംപിമാരില്‍ ഒമ്പത് പേര്‍ കൊലക്കേസുകളാണ് നേരിടുന്നത്. ഇതില്‍ അഞ്ച് എംപിമാര്‍ ബിജെപിയില്‍ പെട്ടവരുമാണ്. കൂടാതെ, 28 സിറ്റിംഗ് എംപിമാര്‍ വധശ്രമവുമായി ബന്ധപ്പെട്ട കേസുകളുള്ളവരാണ്. ഇവരില്‍ 21 എംപിമാരും ബിജെപിയില്‍ നിന്നുള്ളവരും. മാത്രമല്ല, 16 സിറ്റിംഗ് എംപിമാര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നേരിടുന്നു, ഇതില്‍ മൂന്ന് ബലാത്സംഗ കേസുകളും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരില്‍ 50 ശതമാനത്തിലധികവും ക്രി

You cannot copy content of this page