Breaking News

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു: കാരണം സാമ്പത്തിക തർക്കമെന്നു സൂചന

Spread the love

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം.മൈക്രോ ഫിനാൻസ് കലക്ഷൻ ഏജന്റാണ് കൊല്ലപ്പെട്ട ആദിത്യൻ. കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണു പൊലീസ് നിഗമനം. കഴിഞ്ഞദിവസം നെല്ലിമൂടുള്ള സ്ഥലത്തു പണം പിരിക്കാൻ ആദിത്യൻ പോയിരുന്നു. ഇവിടെ വച്ച് ചില തർക്കങ്ങളുണ്ടായി. ഇതാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

You cannot copy content of this page