Breaking News

മാസപ്പടിയിൽ കേസെടുത്ത് ഇഡി; ഇസിഐആർ റജിസ്റ്റർ ചെയ്തു

Spread the love

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് അടക്കം ഇഡി അന്വേഷണത്തിന്റെ പരിധിയിൽ വരും. ഇസിഐആർ റജിസ്റ്റർ ചെയ്ത് ഇഡി അന്വേഷണം ആരംഭിച്ചു.എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സീരിയസ് ഫ്രോഡ്ഇൻവെസ്റ്റിഗേഷൻ ഓഫിസ് നോട്ടീസ് അയച്ചിരുന്നു.പ്രാഥമിക അന്വേഷണത്തിൽ തുടരന്വേഷണമാകാം എന്ന നിഗമനത്തിലെത്തിയതോടെയാണ് ഇഡി കേസ് രജിസ്റ്റർ ചെയ്‌തത്‌. വീണാ വിജയന്റെ എക്സാലോജിക് കമ്പനി, സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവർക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കും. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാടും ഇഡി പരിശോധിക്കും.

You cannot copy content of this page