Breaking News

സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ല; കെ.സുരേന്ദ്രൻ

Spread the love

തിരുവനന്തപുരം: സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎഎയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രചരണങ്ങൾ സമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമായിരുന്നു സിഎഎ കേസുകൾ പിൻവലിച്ചത്. ഇത് ചട്ടലംഘനമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.സിഎഎ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനെമടുത്തത് ഒരു പ്രത്യേക വിഭാഗത്തെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ്. ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകൾ നടത്തിയ സമരം സംസ്ഥാനത്ത് അക്രമാസക്തമായി തീർന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് മുഖ്യമന്ത്രി പരസ്യമായി കേസുകൾ പിൻവലിച്ചത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണം.സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ല. സിഎഎ മുസ്ലീങ്ങളെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയാണെന്നും പൗരത്വം നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി എല്ലാ ദിവസവും പ്രചരണം നടത്തുകയാണ്. ഇത് ശരിയല്ല, വ്യാജ പ്രചരണമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം തള്ളികൊണ്ടാണ് മുഖ്യമന്ത്രി വ്യാജ പ്രചരണം നടത്തുന്നത്.വോട്ട് ബാങ്ക് രാഷ്‌ട്രീയം ലക്ഷ്യം വച്ച് സർക്കാർ കൈവിട്ട കളിയാണ് കളിക്കുന്നത്. എന്തുകൊണ്ട് ശബരിമല വിഷയത്തിൽ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തത്. ശബരിമല തീർത്ഥാടകർ രണ്ടാനമ്മയുടെ മക്കളാണോ?… സർക്കാർ കാണിക്കുന്നത് ഇരട്ട നീതിയാണ്. എൽഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പിൽ കൈകോർത്ത് മുന്നോട്ട് പോവുകയാണ്. ബിജെപിക്ക് എൽഡിഎഫുമായോ യുഡിഎഫുമായോ ഒരു ധാരണയും ഇല്ല.’- കെ.സുരേന്ദ്രൻ പറഞ്ഞു.

You cannot copy content of this page