Breaking News

പത്താംക്ലാസ് യോഗ്യതയുണ്ടോ ? തപാല്‍ വകുപ്പില്‍ ജോലി നേടാം

Spread the love

കോഴിക്കോട്: കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18 ന് മുകളില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കുന്നു.

അപേക്ഷകര്‍ പത്താംതരം പാസ് ആയിരിക്കണം. കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ ആര്‍ഡി ഏജന്റുമാര്‍, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, വിവിധ സ്ഥാപനങ്ങളിലെ പാര്‍ട്ട്ടൈം ജീവനക്കാര്‍, കുടുംബശ്രീ അംഗം, ആശവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

അപേക്ഷകര്‍ ബയോഡാറ്റ, മൊബൈല്‍ നമ്പര്‍ സഹിതം plicalicutdivision@gmail.com എന്ന മെയിലിലേക്ക് അയക്കണം. വയസ്സ്, യോഗ്യത മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍എസ്.സി/കെവിപി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടി വെക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 21. ഫോണ്‍: 0495-2323090, 2324700.

വിദേശ തൊഴില്‍ വായ്പ പദ്ധതി

സംസ്ഥാന പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ‘ വിദേശ തൊഴില്‍ വായ്പ പദ്ധതി’ യില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും തൊഴില്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം. നോര്‍ക്ക റൂട്ട്‌സ്, ഓഡപെക് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണനയുണ്ട്. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.

കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയിൽ കൂടരുത്. പരമാവധി വായ്പതുക രണ്ട് ലക്ഷം രൂപയാണ്. അതില്‍ ഒരു ലക്ഷം രൂപ വരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡിയായി അനുവദിക്കും. 50 വയസ് കവിയാത്തവരും രണ്ടരലക്ഷം രൂപക്കുള്ളില്‍ കുടുംബ വാര്‍ഷിക വരുമാനമുള്ളവരുമായ അപേക്ഷകര്‍ക്ക് മാത്രമേ സബ്‌സിഡിക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.

വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് അഗ്രീമെന്റ്, വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവ ലഭിച്ചിരിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി എരഞ്ഞിപ്പാലത്തെ (ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം) കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9400068511, 0495-2767606.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, പ്ലേസ്‌മെന്റ് ഓഫീസര്‍

ഇംഹാന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും’ എന്ന പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, പ്ലേസ്‌മെന്റ് ഓഫീസര്‍ എന്നീ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകള്‍ ജൂണ്‍ 28 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പിഒ എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in.

You cannot copy content of this page