Breaking News

കൊച്ചിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന മാതാവിനെ യുവാവ് മര്‍ദിച്ച് കൊന്നു; മരണം മൂന്ന് മാസം നീണ്ട മര്‍ദനത്തിനൊടുവില്‍

Spread the love

കൊച്ചി നെടുമ്പാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന മാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി യുവാവ്. 58 വയസുകാരിയായ അനിതയാണ് മരിച്ചത്. മൂന്നുമാസത്തെ ക്രൂരമര്‍ദനത്തിന് പിന്നാലെയാണ് മരണം. വടി കൊണ്ട് ശരീരത്തിലാകമാനം മര്‍ദിച്ചതിന്റെ പാടുകളും വ്രണങ്ങളും മൃതദേഹത്തിലുണ്ട്. നെടുമ്പാശ്ശേരി സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 20 വര്‍ഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മകന്‍ ബിനുവിന്റെ ക്രൂരമര്‍ദനം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അനിതയുടെ മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മര്‍ദന വിവരം പുറത്തുവന്നത്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

മാനസിക പ്രശ്‌നങ്ങളുള്ളതിനാല്‍ അമ്മ സ്വയം അടിച്ച് മുറിപ്പെടുത്തുന്നതാണെന്നാണ് ബിനു ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഒരാള്‍ സ്വയം ചെയ്യുന്നതല്ലെന്ന് പാടുകളില്‍ നിന്ന് പൊലീസിന് ബോധ്യപ്പെടുകയായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബിനു കുറ്റം സമ്മതിക്കുകയായിരുന്നു.

You cannot copy content of this page