Breaking News

‘പാർട്ടിയാണ് വലുത്’; സിദ്ധരാമയ്യ-ശിവകുമാർ ചർച്ച സമവായത്തിൽ

Spread the love

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കർണാടക കോൺഗ്രസിൽ താൽകാലിക മഞ്ഞുരുക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചർച്ച നടത്തി. പാർട്ടിയാണ് വലുതെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും ഇരുനേതാക്കളും പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചെന്ന് പറയുമ്പോഴും ഹൈക്കമാൻഡിനെ കാണാൻ ഡി കെ ശിവകുമാർ ഇന്ന് ഡൽഹിക്ക് തിരിക്കും.

രാവിലെ പത്ത് മണിയോടെയാണ് ചർച്ച തുടങ്ങിയത്. അരമണിക്കൂർ കൂടികാഴ്ച നീണ്ടു. കോൺഗ്രസിൽ പ്രശ്നങ്ങൾ ഇല്ലെന്നും ഒരുമിച്ച് മുൻപോട്ടു പോകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങളാണ് പ്രധാനമെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും ഡി കെ ശിവകുമാറും പറഞ്ഞു.

ഇതിനിടെ കോൺഗ്രസ് തർക്കത്തിൽ വിമർശനവുമായി ബിജെപിയും ജെഡിഎസും രംഗത്തെത്തി. കോൺഗ്രസിലെ നാടകങ്ങൾ കർണാടകയെ അപമാനിക്കുന്നതെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയും കോൺഗ്രസിൽ തമ്മിൽ തല്ലല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആർ അശോകയും ആരോപിച്ചു.

You cannot copy content of this page