Breaking News

ഹോംവർക്ക് ചെയ്യാതെ വന്നതിന് എൽകെജി വിദ്യാർത്ഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി അധ്യാപകൻ, ഛത്തീസ്ഗഢിൽ വ്യാപക പ്രതിഷേധം

Spread the love

ഹോംവർക്ക് ചെയ്യാത്തതിൻ്റെ പേരിൽ നാല് വയസ്സുകാരനായ എൽകെജി വിദ്യാർത്ഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി ശിക്ഷിചതായി പരാതി. ഛത്തീസ്ഗഢിലെ സൂരജ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്വകാര്യ സ്കൂളിലെ രണ്ട് അധ്യാപികമാരാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നു.

നാരായൺപുർ ഗ്രാമത്തിലെ നഴ്സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഹൻസ് വാഹിനി വിദ്യാ മന്ദിർ എന്ന സ്കൂളിലാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, കുട്ടി ഹോംവർക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ അധ്യാപകൻ കുട്ടിയെ ക്ലാസിന് പുറത്തേക്ക് വിളിച്ച ശേഷം കയറുപയോഗിച്ച് കെട്ടി സ്കൂൾ വളപ്പിലെ മരത്തിൽ തൂക്കുകയായിരുന്നു.

കുട്ടിയെ മരത്തിൽ തൂക്കിയിടുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കുട്ടി സഹായത്തിനായി കരയുന്നതും, ഇതിന് സമീപം രണ്ട് അധ്യാപികമാർ നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൈൽ സാഹു, അനുരാധ ദേവാംഗൻ എന്നിവരാണ് സംഭവത്തിൽ ഉൾപ്പെട്ട അധ്യാപികമാർ.

സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, സ്കൂൾ മാനേജ്‌മൻ്റ് ഗുരുതരമായ വീഴ്ച സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. അതേസമയം, ജില്ലാ വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്ലസ്റ്റർ ഇൻ-ചാർജ് വിശദമായ റിപ്പോർട്ട് മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും തുടർ നടപടികൾ ഉടനുണ്ടാകുമെന്നും ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ അറിയിച്ചു.

You cannot copy content of this page