കായംകുളത്ത് തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു

Spread the love

ആലപ്പുഴ കായംകുളത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ മകന്‍ അരവിന്ദ് (32) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

പുല്ലന്‍പാറയില്‍ വീട്ടില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. ചേര്‍ത്തലയില്‍ ദേശിയ പാതയില്‍ മരം വീണു. അരുവിക്കര സര്‍ക്കാര്‍ ആശുപത്രിയുടെയും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും മതില്‍ തകര്‍ന്നു. പൊന്മുടിയില്‍ യാത്ര നിരോധനം. കനത്ത മഴയില്‍ എറണാകുളം ജില്ല മഴയില്‍ മുങ്ങി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വരും മണിക്കൂറുകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. മഴക്കെടുതികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.

അതിശക്തമായ മഴയാണ് ഇന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും. തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരിയില്‍പ്പെട്ടു വള്ളം മറിഞ്ഞു മത്സ്യതൊഴിലാളി മരിച്ചു. അഞ്ചു തെങ്ങു സ്വദേശി എബ്രഹാം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. മറ്റൊരു വള്ളം മറിഞ്ഞു അപകടമുണ്ടായെങ്കിലും മത്സ്യതൊഴിലാളി നീന്തി രക്ഷപെട്ടു.

You cannot copy content of this page