തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 11 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 മണിക്ക് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിരാക്ഷേപപത്രം ഓൺലൈനായി സമർപ്പിക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് അടയ്ക്കണം. അലോട്ട്‌മെന്റിന് ശേഷം കോഴ്‌സ്/ കോളേജ് മാറ്റം അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
വിദ്യാസമുന്നതി സ്കോളർഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ്; 15 വരെ അപേക്ഷിക്കാം
കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് പദ്ധതി (2025-26), കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതി (2025-26) എന്നിവയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 വരെ നീട്ടി. വിശദവിവരങ്ങൾക്ക്: www.kswcfc.org.
