Breaking News

വാഹന പരിശോധനയ്ക്കിടെ ലഭിച്ചത് 1.31 കോടി രൂപ രൂപ; ഒളിപ്പിച്ചത് രഹസ്യ അറയിൽ , ഒരാള്‍ കസ്റ്റഡിയിൽ

Spread the love

പാലക്കാട്: പാലക്കാട് രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന 1.31 കോടി രൂപ പൊലീസ് പിടികൂടി. ജില്ലാ ലഹരിവിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പൊലീസും ശനിയാഴ്ച കാലത്ത് ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്നു പണം പിടികൂടിയത്. 1,31,50,000 രൂപയാണ് (ഒരു കോടി മുപ്പത്തൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ) പൊലീസ് പിടികൂടിയത്. കാറിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്. കാറിലുണ്ടായിരുന്ന മലപ്പുറം പെരിന്തൽമണ്ണ, രാമപുരം, പനങ്ങ നര, പൂളയ്ക്കൽ വീട്ടിൽ എസ് സുഫിയാൻ (47) എന്നയാളം പൊലീസ് കസ്റ്റഡിയിലെടുത്തു.

You cannot copy content of this page