Breaking News

ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്നു; നെയ്യാറ്റിൻകരയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്ന് യുവതിക്ക് ദാരുണാന്ത്യം. മുട്ടയ്ക്കാട് സ്വദേശിയായ സലിലകുമാരി (50) ആണ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം.

പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗ്യാസ് ലീക്ക് ആയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

You cannot copy content of this page