Breaking News

സ്‌കൂളിലെ തിളച്ച പാലിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

Spread the love

സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കേ തിളച്ച പാലില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ അനന്തപൂരിലാണ് സംഭവം. അംബേദ്കർ ഗുരുകുൽ സ്കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്.

അമ്മ സ്‌കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാല്‍ ചൂടാറാന്‍ വലിയ പാത്രത്തില്‍ വെച്ചിരുന്നു. കളിച്ചുകൊണ്ടിരിക്കെ ഇതിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുമായാണ് അമ്മ സ്ഥിരം സ്‌കൂളില്‍ വരാറുള്ളത്.

ചൂടുള്ള പാലില്‍ വീഴുന്നതും കുഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചൂടുള്ള പാലില്‍ വീണതോടെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു. അമ്മയും സ്‌കൂള്‍ അധികൃതരും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുക്കരായസമുദ്രം മണ്ഡലത്തിലെ കൊരപ്പാടിനടുത്തുള്ള അംബേദ്കര്‍ ഗുരുകുല്‍ സ്‌കൂളിലാണ് സംഭവം നടന്നത്. അമ്മയുടെ അടുത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി ഇടയ്ക്ക് അടുക്കളയിലേക്ക് പോയി. അടുക്കളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ തിളപ്പിച്ച പാല്‍ തണുപ്പിക്കാന്‍ ഫാനിനടിയില്‍ വച്ചിരുന്നു. കുഞ്ഞ് അതിലേക്ക് എത്തിനോക്കുന്നതിനിടെ വലിയ പാത്രത്തിലേക്ക് വീഴുകയായിരുന്നു.

You cannot copy content of this page