ആരോഗ്യപ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി. ഇതുസംബന്ധിച്ച ബിൽ കർണാടക സർക്കാർ അവതരിപ്പിച്ചു. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്ക് മൂന്നുമാസത്തെ തടവുശിക്ഷയോ പതിനായിരം രൂപവരെ പിഴയോ ലഭിക്കാമെന്നും ബില്ലിൽ പറയുന്നു. വാക്കുകളിലൂടെയോ, പ്രവർത്തിയിലൂടെയോ അപഹസിക്കുക, താഴ്ത്തിക്കെട്ടുക, ശല്യപ്പെടുത്തുക, ഉപദ്രവിക്കുക, അധിക്ഷേപിക്കുക തുടങ്ങിയവയൊക്കെ ബില്ലിന്റെ പരിധിയിൽ പെടും.
രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്റ്റീഷനേഴ്സ്, നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. നേരിട്ടോ അല്ലാതെയോ ,സാമൂഹികമാധ്യമത്തിലൂടെയോ അധിക്ഷേപിക്കുന്നതോ, ഔദ്യോഗികവേളയിൽ വീഡിയോ-ഓഡിയോ റെക്കോർഡിങ് ചെയ്യുന്നതോ കുറ്റകരമാവും. 2024-ലെ കർണാടക മെഡിക്കൽ രജിസ്ട്രേഷൻ ബിൽ 2024 പ്രകാരമാണ് മനഃപൂർവമുള്ള അധിക്ഷേപങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത്.