Breaking News

തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മത്സരിക്കേണ്ട; മാര്‍ഗരേഖയുമായി എന്‍സിപി; നീക്കം എ കെ ശശീന്ദ്രനെ ലക്ഷ്യമിട്ട്?

Spread the love

തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മത്സരിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പാര്‍ട്ടി മാര്‍ഗരേഖയുമായി എന്‍സിപി. മൂന്ന് ടേമോ അതില്‍ കൂടുതലോ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിലെ മാര്‍ഗരേഖ നിയമസഭ തിരഞ്ഞെടുപ്പിലും നടപ്പാക്കാനാണ് നീക്കം. പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കാന്‍ ടേം വ്യവസ്ഥ നടപ്പാക്കുന്നുവെന്നാണ് പാര്‍ട്ടി വിശദീകരണം. നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുളള മാര്‍ഗരേഖയാണ് പാര്‍ട്ടി പുറപ്പെടുവിച്ചത്. എന്നാല്‍ ഇതേരീതി നിയമസഭ തിരഞ്ഞെടുപ്പിലും പിന്‍തുടരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മന്ത്രി എകെ ശശീന്ദ്രനെ ലക്ഷ്യമിട്ടാണ് ഈ നീക്കം.

എലത്തൂരില്‍ ശശീന്ദ്രന്‍ മത്സരിച്ചാല്‍ വിജയം സുനിശ്ചിതമെന്ന് ഒരു വിഭാഗം പറയുമ്പോഴും ശശീന്ദ്രന്‍ ഇനി മാറി നില്‍ക്കണമെന്നാണ് ഭൂരിഭാഗത്തിന്റെയും ആവശ്യം. എവിടെയായാലും വിജയസാധ്യതയുളളവര്‍ മത്സരിക്കണമെന്നാണ് എകെ ശശീന്ദ്രന്റെ നിലപാട്.

You cannot copy content of this page