Breaking News

മിൽമ പാൽ വില വർധന; അഞ്ച് രൂപ വരെ വർധിപ്പിക്കണം എന്നാവശ്യം; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

Spread the love

മിൽമ പാൽ വില വർധനയിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ബോർഡ് യോഗം ചേരുക. വില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിക്കണമെന്നാണ് ആവശ്യം. മൂന്നു മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
പാൽവില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. വില വർധനവ് സംബന്ധിച്ച് മധ്യ മേഖല ഒഴികെയുള്ള മറ്റു രണ്ട് മേഖലകളും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് സൂചന. പാൽവില കൂട്ടിയില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ചില പ്രതിനിധികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിരുന്നു. പാൽവില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്.

You cannot copy content of this page