Breaking News

‘മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നു’; വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താത്തതിൽ മോദിയുടെ പ്രതികരണം ഇങ്ങനെ…

Spread the love

ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതെന്തെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്തതിന്റെ കാരണം വ്യക്തമാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയതുപോലുള്ള വാര്‍ത്താസമ്മേളനങ്ങളോ മാധ്യമ അഭിമുഖങ്ങളോ ഇപ്പോള്‍ നടത്താത്തതെന്തെന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുവെന്നും തനിക്ക് ആ പാത പിന്തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു മോദിയുടെ പ്രതികരണം.

മുന്‍ കാലത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും നിലവിലെ രീതികള്‍ മാറി. എനിക്ക് കഠിനാധ്വാനം ചെയ്യണം. ദരിദ്ര കുടുംബങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കണം. വേണമെങ്കില്‍ തനിക്ക് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുകയും വാര്‍ത്താസമ്മേളനങ്ങളില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കും ചെയ്യാം. താനത് ചെയ്യുന്നില്ല. പകരം ജാര്‍ഖണ്ഡ്‌പോലുള്ള സ്ഥലങ്ങളിലെ ചെറു ഗ്രാമങ്ങളില്‍ പോയി ചെറിയ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

പുതുതായൊരു സംസ്‌കാരം താന്‍ പടുത്തുയര്‍ത്തിയെന്നും അത് ശരിയായി തോന്നുന്നുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അത് കൃത്യമായി അവതരിപ്പിക്കണം. മറിച്ചാണെങ്കില്‍ ജനങ്ങളിലേക്കെത്തിക്കേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.ആശയവിനിമയത്തിനുള്ള ഒരേയൊരു ഉപാധിയായി മാധ്യങ്ങളുണ്ടായിരുന്ന കാലം മാറി, നിലവില്‍ ജനങ്ങളുമായി സംവദിക്കാന്‍ നിരവധി നവമാധ്യമങ്ങള്‍ സുലഭമാണെന്നും അദ്ദേഹം പറഞ്ഞു.

You cannot copy content of this page