നിലമ്പൂരില്‍ എല്‍ ഡി എഫ് തോറ്റെന്ന് പറയാന്‍ കഴിയില്ല: വെള്ളാപള്ളി നടേശന്‍

Spread the love

ആലപ്പുഴ : നിലമ്ബൂര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തോറ്റു എന്ന് പറയാന്‍ കഴിയില്ലെന്നും നല്ല വോട്ട് നേടിയെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നിലമ്ബൂര്‍ സീറ്റ് യു ഡി എഫിന്റെതാണ്. അത് അംഗീകരിക്കണം. ജനങ്ങളെ കൂടെ നിര്‍ത്താന്‍ അന്‍വറിന് കഴിഞ്ഞു. അന്‍വര്‍ നേടിയ വോട്ടുകള്‍ ചെറുതായി കാണാന്‍ ആവില്ല. അന്‍വര്‍ പാര്‍ട്ടിക്ക് വിധേയമായാല്‍ എടുക്കാമെന്ന കോണ്‍ഗ്രസ്സ് നിലപാട് മികച്ചതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സൂംബയെ എതിര്‍ക്കുന്ന ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്നും നടേശന്‍ പറഞ്ഞു. സ്‌കൂളുകളില്‍ സൂംബ ഡാന്‍സുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം. വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You cannot copy content of this page