Breaking News

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍; പിടിയിലായത് ഉഡുപ്പിയില്‍ നിന്ന്

Spread the love

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഉഡുപ്പി കുന്ദാപുരയിൽ വച്ച് മെൽവിനെ പിടികൂടി. 200 കിലോമീറ്റർ പൊലീസ് പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഹിൽഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകൻ മെൽവിൻ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നു. അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൻ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

You cannot copy content of this page