Breaking News

റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് 34കാരി; 7 കിലോമീറ്ററോളം സഞ്ചരിച്ചു, പുറകെ ഓടിയ പൊലീസിന് നേരെ നഞ്ചക് ഉപയോഗിച്ച് ആക്രമം; യുപി സ്വദേശിനി പിടിയിൽ

Spread the love

തെലങ്കാനയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് 34കാരി. കൊണ്ടകൽ – ശങ്കരപ്പള്ളി റൂട്ടിലെ റെയിൽവേ ട്രാക്കിലൂടെയാണ് കാറോടിച്ചത്. ഏഴ് കിലോമീറ്ററോളം യുവതി ട്രാക്കിലൂടെ കാറിൽ സഞ്ചരിച്ചു. ഏറെ പണിപ്പെട്ടാണ് കാർ നിർത്തിച്ചത്. നഞ്ചക് ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശ് സ്വദേശിയാണ് യുവതിയെന്ന് പൊലീസ്.

യുവതി ലഹരിക്ക് അടിമയാണോയെന്ന് പൊലീസ് സംശയം അറിയിച്ചു. മറ്റൊരു വീഡിയോയിൽ പ്രദേശവാസികളും റെയിൽവേ ജീവനക്കാരും പൊലീസും ചേർന്ന് സ്ത്രീയെ കാറിൽ നിന്ന് പുറത്തിറക്കാൻ പാടുപെടുന്നതായി കണ്ടു. നിരവധി റെയിൽവേ ജീവനക്കാരും പൊലീസുകാരും കാറിന് പിന്നിൽ ഓടി. യുവതിയെ കാറിൽ നിന്ന് പുറത്തെടുക്കാൻ ഏകദേശം 20 പേർ വേണ്ടിവന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

സ്ത്രീ ആക്രമണകാരിയും മാനസികമായി തകരാറുള്ളവളുമായി കാണപ്പെട്ടുവെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് ചന്ദന ദീപ്തി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ യുവതി അടുത്ത കാലം വരെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തി.

ഉത്തർപ്രദേശ് സ്വദേശിയാണ്. വാഹനത്തിൽ നിന്ന് അവരുടെ ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും ഞങ്ങൾ കണ്ടെടുത്തുവെന്നും ചന്ദന ദീപ്തി പറഞ്ഞു.സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

You cannot copy content of this page