Breaking News

മഹാരാഷ്ട്രയ്ക്കായി രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒന്നിച്ചേക്കും

Spread the love

മൂംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയും ശിവേസനേ-യുബിടി നേതാവ് ഉദ്ധവ് താക്കറെയും വിദേശത്ത് നിന്നെത്തിയാല്‍ ഇരുപാര്‍ട്ടികളും ഒരുമിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തിയേക്കുമെന്ന് സൂചന.

അടുത്തയാഴ്ചയോടെ ഇത് സംബന്ധിച്ച ആദ്യഘട്ടചര്‍ച്ചകള്‍ നടന്നേക്കും. മുംബൈയുടെയും മഹാരാഷ്ട്രയുടെയും താത്പര്യങ്ങള്‍ക്കായി ഒന്നിക്കേണ്ട സമയമാണിതെന്നും മറാഠി അഭിമാനം സംരക്ഷിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാണെന്നും ഇരുപാര്‍ട്ടിനേതാക്കളും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍, ബിജെപിയുമായുള്ള കൂട്ടുകെട്ടുപേക്ഷിച്ചാല്‍ രാജ് താക്കറെയുമായി സഹകരിക്കുന്നതില്‍ തടസങ്ങളില്ലെന്ന് വ്യക്തമാക്കി ലേഖനവും വന്നിരുന്നു.

മുംബൈയുടെയും മഹാരാഷ്ട്രയുടെയും താത്പര്യങ്ങള്‍ക്കായി ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറാഠി ‘അസ്മിത’ (അഭിമാനം) സംരക്ഷിക്കാന്‍ ശിവസേന തയാറാണെന്നും ഉദ്ധവ് നേരത്തെ പറഞ്ഞു. രാജ് താക്കറെയും നേരത്തെ സമാന അഭിപ്രായപ്രകടനം നടത്തിയിരുന്നു.

ശിവസേന പിളരുകയും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം കൂടുതല്‍ ശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് ശിവേസന (യുബിടി) മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) എന്നിവര്‍ ഒന്നിക്കാനൊരുങ്ങുന്നത്. ഇവരുടെ സഖ്യം യാഥാര്‍ഥ്യമായാല്‍ ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേനയ്ക്ക് വലിയ ക്ഷീണമുണ്ടാകും.

You cannot copy content of this page