Breaking News

കൊല്ലത്ത് വൻ ലഹരിവേട്ട; സൂപ്പർ മാർക്കറ്റിൽ നിന്നും 700 കിലോ ലഹരി വസ്തുക്കൾ പിടികൂടി

Spread the love

കൊല്ലം ചടയമംഗലത്ത് എക്സൈസ് വിഭാഗം അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ സൂപ്പർമാർക്കറ്റിൽ നിന്നും 700 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി. കടയ്ക്കൽ-കുമ്മിൾ റോഡിലെ പനമ്പള്ളി സൂപ്പർമാർക്കറ്റിൽ നിന്നാണ് നിരോധിത ലഹരി വസ്തുക്കളുടെ വലിയ അളവ് കണ്ടെത്തിയത്.

പിടികൂടിയ ലഹരി വസ്തുക്കളുടെ വിപണിവില ഏകദേശം 10 ലക്ഷം രൂപയാകും.
ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിൻറെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ചടയമംഗലം എക്സൈസ് ഓഫീസുകളിൽ നിരവധി കേസുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.

You cannot copy content of this page