Breaking News

വയനാട്ടിൽ കോൺഗ്രസ്-മുസ്ലിം കരാർ ഉണ്ടായോ?;- നരേന്ദ്ര മോദി

Spread the love

ന്യൂഡൽഹി: വയനാട്ടിൽ മുസ്ലിം- കോൺഗ്രസ് കരാർ ഉണ്ടായോ എന്ന് മോദി. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടന വിരുദ്ധമാണെന്ന് മോദി പറഞ്ഞു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള സംവരണം കോൺഗ്രസ് തട്ടിയെടുക്കുകയാണെന്നും ആരോപിച്ചു.

 

“എൻ്റെ മനസ്സിൽ ഒരു ചോദ്യമുണ്ട്. വയനാട്ടിൽ മുസ്ലീങ്ങൾക്ക് സംവരണത്തിൽ വിഹിതം നൽകുമെന്നും പകരം വയനാട് സീറ്റിൽ തങ്ങളെ വിജയിപ്പിക്കുമെന്നും കോൺഗ്രസിന്റെ കരാറുണ്ടായിട്ടുണ്ടോ? രാജ്യം ഇത് അറിയാൻ ആഗ്രഹിക്കുന്നു. എസ്‌സി, എസ്ടി, ഒബിസി എന്നിവർക്ക് ഭരണഘടന നൽകുന്ന സംവരണം തട്ടിയെടുക്കാനുള്ള വഴികൾ കോൺഗ്രസ് കണ്ടെത്തുകയാണോ”, അദ്ദേഹം കൂട്ടിച്ചേർത്തു. മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാവില്ലെന്ന് ഭരണഘടനാ നിർമ്മാതാക്കൾ തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിനെത്താത്തതിൻ്റെ പേരിൽ കോൺഗ്രസിനെ കടന്നാക്രമിക്കാനും മോദി മറന്നില്ല. “സർവ്വശക്തൻ്റെ മേൽ ആർക്കെങ്കിലും അവകാശമുണ്ടോ? ബിജെപിയെപോലുള്ള ഒരു സാധാരണ പാർട്ടി ശ്രീരാമൻ്റെ മുന്നിൽ ഒന്നുമല്ല. ശ്രീരാമൻ എല്ലാവരുടെയും ആളായിരിക്കും. പിന്നെ എന്തിനാണ് അവർ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്? വോട്ട് ബാങ്ക് എന്ന അവരുടെ ഹിഡൻ അജണ്ട മറയ്ക്കാനാണിത്”, മോദി പറഞ്ഞു.

 

You cannot copy content of this page