Breaking News

നിർമ്മൽകൃഷ്ണ ബാങ്ക് തട്ടിപ്പ് കേസ്: പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല,നടപടിയെടുക്കാത്തതില്‍ ദുരൂഹതയെന്ന് നിക്ഷേപകർ

Spread the love

തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ പരാതികളുമായി നിക്ഷേപകര്‍ രംഗത്ത്. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നടപടികള്‍ വൈകുന്നുവെന്ന് പരാതി. ബഡ്‌സ് ആക്ട് 7(3) പ്രകാരം വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്നതിന് ഉത്തരവായിട്ടുണ്ടെന്നും ബഡ്‌സ് ആക്ട് പ്രകാരം നീതി കിട്ടിയത് ഒരാള്‍ക്കാണെന്നും പറയുന്നു.

ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. പ്രതികള്‍ അടുത്തിടെ കള്ളപ്പണ ഹവാല ഇടപാടുകള്‍ നടത്തി. രേഖകള്‍ നല്‍കിയിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും നിക്ഷേപകര്‍ ഉന്നയിക്കുന്നു. നടപടി എടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഇടപെട്ട് കേസ് സിബിഐക്ക് കൈമാറണം. പ്രതികള്‍ വ്യാജ രേഖകള്‍ ചമച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഗോശ്രീ ഫിനാന്‍സുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുണ്ടെന്നും നിക്ഷേപകര്‍ വ്യക്തമാക്കി. നിലവില്‍ മാരായമുട്ടം, കന്റോണ്‍മെന്റ് സ്റ്റേഷനുകളിലായാണ് കേസിലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2017 സെപ്റ്റംബര്‍ 17ന് ആണ് 55 വര്‍ഷമായി മത്തമ്പാലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൂട്ടി ഉടമകളും ജീവനക്കാരും മുങ്ങിയത്. സ്ഥാപന ഉടമ തിരുവനന്തപുരം സബ് കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയില്‍ 16.550 നിക്ഷേപകര്‍ക്കായി 580 കോടി രൂപ നല്‍കാനും സ്ഥാപനത്തിന് 350 കോടി രൂപയുടെ ആസ്തികള്‍ ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.

You cannot copy content of this page