കുറവിലങ്ങാട് : യുഡിഎഫ് ഭരിക്കുന്ന കുറവിലങ്ങാട് പഞ്ചായത്തിൽ വികസന സമിതി യോഗം നടക്കവെ വാർഡിലെ റോഡുകളുടെ ശോച്യാ വസ്ഥയെക്കുറിച്ചും,പഞ്ചായത്ത് പ്രസിഡന്റിന്റെ പിന്തുണയോടെ നടക്കുന്ന സ്വകാര്യ വ്യക്തികളുടെ കയ്യേറ്റത്തെ കുറിച്ചും പരാതി പറഞ്ഞ വാർഡ് പ്രസിഡണ്ടിന് ,പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിൻറെ വക തെറിയഭിഷേകവും ഭീഷണിയും.യോഗത്തിന്റെ ഭാഗമായി അംഗങ്ങളുടെ അഭിപ്രായങ്ങൾ പറയുന്ന സമയത്ത് ,
അഞ്ചാം വാർഡിൽ നടക്കുന്ന റോഡ് കയ്യേറ്റങ്ങളെ കുറിച്ചും തകർന്നുകിടക്കുന്ന റോഡുകളുടെ പുനർനിർമാണത്തെക്കുറിച്ചും ചോദ്യം ചോദിച്ച വാർഡ് പ്രസിഡണ്ടിനെ പ്രകോപിതനായി ഓടിയെത്തിയ പ്രസിഡന്റിന്റെ ഭർത്താവും പഞ്ചായത്തിലെ പ്രേരകുമായ വ്യക്തി തെറിവിളികളുമായി എത്തി കയ്യേറ്റം ചെയ്യുന്നതിന് ശ്രമിക്കുകയായിരുന്നു.സമീപത്തുണ്ടായിരുന്ന മറ്റു പ്രവർത്തകർ ഇടപെട്ടതോടെയാണ്ട് അദ്ദേഹം ഉദ്യമത്തിൽ നിന്ന് പിൻമാറിയത്
പൊതുജനമധ്യത്തിൽ തനിക്കുണ്ടായ മാനഹാനിക്കും,ഭീഷണിക്കുമെതിരെ വാർഡ് പ്രസിഡൻ്റ് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തൻ്റെ ഭർത്താവിനെ കേസിൽ നിന്നും രക്ഷിക്കുന്നതിനായി മണിക്കുറുകൾ ക്ക് ശേഷം പ്രസിഡൻ്റ് മറ്റൊരു പരാതിയും സ്റ്റേഷനിൽ സമർപ്പിച്ചിട്ടുണ്ട്.
കുടുംബശ്രീ അംഗങ്ങളുടെ പണം തട്ടിയെടുത്തതിൻ്റെ പേരിൽ അന്വേഷണം നേരിടുന്ന വ്യക്തി കൂടിയാണ് കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ്.