Breaking News

ലക്ഷക്കണക്കിന് വരിക്കാരെ നഷ്ടമാക്കി ബിഎസ്എൻഎൽ, ജിയോ മുന്നേറ്റം തുടരുന്നു

Spread the love

സ്വകാര്യ ടെലികോം കമ്പനികൾ താരിഫുകൾ വർധിപ്പിച്ചതോടെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ആകർഷിച്ച ബിഎസ്എൻഎൽ വീണ്ടും പഴയ നിലയിലേക്ക്. നാല് മാസത്തെ മികച്ച പ്രകടനത്തിന് ശേഷം നവംബർ മാസത്തിൽ 3.4 ലക്ഷം ഉപഭോക്താക്കളെ ബിഎസ്എൻഎൽ നഷ്ടപ്പെടുത്തിയെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.രാജ്യവ്യാപകമായി 4ജി സേവനം എത്തിക്കുന്നതിൽ വൈകിപ്പിക്കുകയും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതാണ് ബിഎസ്എൻഎൽ ഉപഭോക്താക്കളെ നഷ്ടപ്പെടുത്താൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കോൾ ഡ്രോപ്പുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ തുടങ്ങിയ പരാതികൾ ബിഎസ്എൻഎൽ ഉപഭോക്താക്കളിൽ നിന്ന് നിരന്തരമായി ഉയർന്നുവരുന്നുണ്ട്.

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായ നാല് മാസം കൊണ്ട് 70 ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ ലഭിച്ച ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് നവംബറോടെ ഉപഭോക്താക്കളെ നഷ്ടമായിത്തുടങ്ങി.

അതേസമയം ജൂലൈയിൽ താരിഫ് വർധനവ് നടപ്പാക്കിയതിനെ തുടർന്ന് നാല് മാസക്കാലം ഉപഭോക്താക്കളെ നഷ്ടപ്പെട്ട റിലയൻസ് ജിയോ നവംബർ മാസത്തിൽ വീണ്ടും വളർച്ച കൈവരിച്ചു. 12 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയ ജിയോ, രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായി തുടരുന്നു, ഇവർക്ക് ആകെ 46 കോടി ഉപഭോക്താക്കളുണ്ട്.

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായ നാല് മാസം കൊണ്ട് 70 ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ ലഭിച്ച ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് നവംബറോടെ ഉപഭോക്താക്കളെ നഷ്ടമായിത്തുടങ്ങി. ഭാരതി എയർടെൽ 11 ലക്ഷവും വോഡാഫോൺ ഐഡിയ 15 ലക്ഷവും ഉപഭോക്താക്കളെ നഷ്ടപ്പെടുത്തി. എയര്‍ടെല്ലിന് 38 കോടിയും വിഐയ്ക്ക് 20 കോടിയും ഉപഭോക്താക്കളാണ് രാജ്യത്താകെയുള്ളത്.

ബിഎസ്എൻഎല്ലിന്റെ പിന്നോട്ട് പോക്കും ജിയോയുടെ മുന്നേറ്റവും രാജ്യത്ത് ടെലികോം മേഖലയിൽ എത്രത്തോളം മത്സരമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. 4ജി വ്യാപനം, സേവനങ്ങളുടെ ഗുണനിലവാരം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ ബിഎസ്എൻലിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്.

You cannot copy content of this page