Breaking News

സുരേന്ദ്രന് പകരം രാജീവ് ചന്ദ്രശേഖർ? ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ

Spread the love

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ.രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സംഘടന പരിപാടികളിൽ രാജീവ് ചന്ദ്രശേഖർ സജീവമാകുന്നു. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിൻ്റേതാണ്

തിരുവനന്തപുരത്തെ ജില്ല അധ്യക്ഷ തെരഞെടുപ്പിലും രാജീവ് ചന്ദ്രശേഖർ ഭാഗമായി. ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച ശേഷം സംസ്ഥാന അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ അധ്യക്ഷന്മാരെ രണ്ട് ദിവസത്തിനകം ദേശീയ നേതൃത്വം പ്രഖ്യാപിക്കും.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് 5 വർഷം പൂർത്തിയായ കെ സുരേന്ദ്രന് ഒരു ടേം കൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രൻ അനുകൂലികൾ. ശോഭ സുരേന്ദ്രൻ, എം ടി രമേശ് എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.

കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. എല്ലാ വിഭാ​​ഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മാറ്റം ആ​ഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽകുന്ന പരി​ഗണന.

സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖരിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരി​ഗണിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ‌ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്ര നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്.

You cannot copy content of this page