തൊടുപുഴ:വന നിയമ ഭേദഗതിക്കുള്ള നടപടികൾ തുടരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് പറഞ്ഞു തികച്ചും ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ പല നിർദ്ദേശങ്ങളും ഭേദഗതിക്കുള്ള കരട് വിജ്ഞാപനത്തിലുൾപ്പെട്ടിരുന്നു. കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി മുപ്പത് ലക്ഷം കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്തുത നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് കേരളാ കോൺഗ്രസ് എം സ്വീകരിച്ചത്. പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയും പാർലമെൻററി പാർട്ടി അംഗങ്ങളും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മലയോര മേഖലയിലെ കർഷകരെ ഏറെ ദോഷകരമായി ബാധിക്കുന്ന വിവാദ നിയമങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തുവാൻ ഉദ്യോഗസ്ഥ വൃന്ദത്തിൽ നിന്നും ബോധപൂർവ്വമായ നീക്കമുണ്ടായിരുന്നു . വന നിയമ ഭേദഗതി ആവശ്യമില്ലായെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ ആഹ്ലാദകരമാണെന്നും റെജി കുന്നം കോട്ട് പറഞ്ഞു.
Useful Links
Latest Posts
- ബിജെപി നേതാവ് സി സദാനന്ദന് രാജ്യസഭയിലേക്ക്, രാഷ്ട്രപതി നാമനിര്ദേശം ചെയ്തു
- കൊച്ചിയിലെ പ്രമുഖ ലഹരി ഇടപാടുകാരി പിടിയില്, പിടിയിലായത് ലിജിയ മേരി ജോയ്, എംഡിഎ വാങ്ങാനെത്തിയവരും അറസ്റ്റിലായി
- സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു, അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത
- വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
- ‘കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാർ, 2026-ൽ കേരളം NDA സർക്കാർ ഭരിക്കും’: അമിത് ഷാ