കൊച്ചി: കാക്കനാട് ഫ്‌ളാറ്റ് സമുച്ചയത്തിൽ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ഫ്ളാറ്റിലെ സ്വിമ്മിങ് പൂളിലാണ് പ്ലസ്ടു വിദ്യാര്‍ഥി ജോഷ്വാ(17) യെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം.
ഫ്‌ളാറ്റിലെ നാലാം നിലയിലാണ് ജോഷ്വായുടെ കുടുംബം താമസിക്കുന്നത്. ജോഷ്വായെ രാത്രി 11 മണിക്ക് സഹോദരനൊപ്പം കിടന്നുറങ്ങുന്നതായി കണ്ടതായാണ് വീട്ടുകാരുടെ മൊഴി. താഴേക്ക് വീണതാകാം മരണകാരണമെന്നാണ് കരുതുന്നത്. രാത്രി 12 മണിയോടു കൂടിയാണ് മരണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
