Breaking News

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎൽഎക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Spread the love

ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. തൃശൂർ വടക്കാഞ്ചേരിയിൽ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തുവെന്നതാണ് മുകേഷിനെതിരായ പരാതി. വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ് ഐ ടിയാണ് അന്വേഷണം പൂർത്തിയാക്കിയത്.

മുപ്പത് സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്.

You cannot copy content of this page