Breaking News

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വോട്ടെടുപ്പ്; ലോക്സഭയിൽ നിന്നും വിട്ടുനിന്നത് ബിജെപി നേതാക്കളുള്‍പ്പെടെ 20 പേർ

Spread the love

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് മുതിര്‍ന്ന ബിജെപി നേതാക്കളുള്‍പ്പെടെ 20 പേര്‍. നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിംഗ്, സി ആര്‍ പാട്ടീല്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് വിട്ടുനിന്നത്. സംഭവത്തില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വവും രംഗത്തെത്തിയിട്ടിണ്ട്.കഴിഞ്ഞ ദിവസം 367 അംഗങ്ങളാണ് സഭയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 269 വോട്ടാണ് എന്‍ഡിഎക്ക് ലഭിച്ചത്. വിപ്പ് നല്‍കിയിട്ടും പ്രധാനപ്പെട്ട നേതാക്കളുള്‍പ്പെടെ വിട്ടുനിന്നതാണ് ബിജെപിക്ക് അതൃപ്തിയായത്. വിഷയത്തില്‍ എല്ലാ നേതാക്കള്‍ക്കും ബിജെപി നോട്ടീസ് നല്‍കിയിട്ടുണ്ട്. വിട്ടുനിന്നതില്‍ കാരണം വ്യക്തമാക്കണമെന്നാണ് നിര്‍ദേശം.അതേസമയം കേന്ദ്രമന്ത്രിമാരുള്‍പ്പെടെ വിട്ടുനിന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട് എന്നാണ് സൂചന. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പ്രധാനമന്ത്രിയും അമിത്ഷായും ചേര്‍ന്നെടുത്ത ഏകപക്ഷീയമായ തീരുമാനമാണെന്ന വാദങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

You cannot copy content of this page