പാലക്കാട്: ഡിവൈഎഫ്‌ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേരുന്നത്. മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. എസ്എഫ്‌ഐ കുഴല്‍മന്ദം ഏരിയാ സെക്രട്ടറി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ കുഴല്‍മന്ദം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് ലെനിന്‍ പറയുന്നു.